കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. 60 സീറ്റുകളിൽ സ്ഥാനാർത്ഥികളെയാണ് ഉറപ്പിച്ചത്. ഇത് സംബന്ധിച്ച നിർണ്ണായക സ്ഥാനാർത്ഥി ചർച്ച നാളെ ഡൽഹിയിൽ ചേരും. കൂടാതെ കെപിസിസി പട്ടിക എഐസിസിക്ക് കൈമാറി.
വട്ടിയൂർക്കാവ് – കെ മുരളീധരൻ, കൊട്ടാരക്കര – ആയിഷാപോറ്റി, അടൂർ – രമ്യ ഹരിദാസ്, കുന്നത്തുനാട് – വി പി സജീന്ദ്രൻ, തൃശ്ശൂർ – ടിവി ചന്ദ്രമോഹൻ, കൊടുങ്ങല്ലൂർ – ഒ.ജെ ജിനീഷ് കുമാർ, മണലൂർ – ടിഎൻ പ്രതാപൻ, കോങ്ങാട് – കെ.എ തുളസി, പാലക്കാട് – രമേശ് പിഷാരടി, തവനൂർ /തിരുവമ്പാടി വിഎസ് ജോയ്, പൊന്നാനി- നൗഷാദ് അലി, കോഴിക്കോട് നോർത്ത് – കെ ജയന്ത്, എലത്തൂർ – വിദ്യ ബാലകൃഷ്ണൻ, കൊയിലാണ്ടി -കെ പ്രവീൺകുമാർ, നാദാപുരം -കെ എം അഭിജിത്ത്, ഉദുമ – കെ നീലകണ്ഠൻ, തൃത്താല-വി ടി ബൽറാം എന്നിവർ സ്ഥാനാർത്തിത്വം ഉറപ്പിച്ചു.
അതേസമയം വയനാട്ടിൽ ഇത്തവണ വലിയ ട്വിസ്റ്റുകൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. കൽപ്പറ്റയിൽ സിദ്ദിക്ക് തന്നെ സ്ഥാനാർത്ഥിയാകാൻ ആണ് സാധ്യത. ബത്തേരിയിൽ നാലാം തവണയും ഐ സി ബാലകൃഷ്ണനെ തന്നെ പരീക്ഷിക്കാനാണ് കോൺഗ്രസ് ധാരണ. കോൺഗ്രസ് എംപിമാരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. എംപിമാർ മത്സരിച്ചാൽ അവരുടെ ലോക്‌സഭാ മണ്ഡലം കൈവിട്ടു പോകുമെന്നാണ് സർവ്വേ റിപ്പോർട്ട്. അതുപോലെ ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം പ്രവചനാതീതമാണെന്നും നേതൃത്വം വിലയിരുത്തുന്നു. അതിനാൽ കൈവിട്ടൊരു കളിക്കുപോകേണ്ടന്നാണ് നേതൃത്വത്തിന്റെ തീരുമാനം.

















































