BREAKING NEWS

എന്റെ പേരിൽ 36 കേസുകളുണ്ട്, 55 മണിക്കൂർ തുടർച്ചയായി എന്നെ ചോദ്യംചെയ്തു, കേരള മുഖ്യമന്ത്രിയെ ബിജെപി ആക്രമിക്കുന്നില്ല എന്നതിന്റെ ആദ്യ തെളിവാണിത്, പ്രധാനമന്ത്രി ഇവിടെ വന്നു, അദ്ദേഹം ശബരിമലയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മറന്നുപോയിരിക്കുന്നു- രാഹുൽ ​ഗാന്ധി

· · 1 min read
Share: Copied!

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആവേശം പകർന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടൂരിൽ. അടൂരിൽ നടന്ന പൊതുസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി പങ്കെടുത്തത്. ശബരിമല വിഷയവും സിപിഎം- ബിജെപി ഡീൽ ആരോപണവും അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു അദ്ദേഹം പൊതുസമ്മേളനത്തിൽ സംസാരിച്ചുതുടങ്ങിയത്. കേരളത്തിൽ ഒരുവശത്ത് യുഡിഎഫും മറുവശത്ത് എൽഡിഎഫും ബിജെപിയും ചേർന്നുള്ള കൂട്ടുകെട്ടുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ വന്നിട്ടും ശബരിമലയിലെ കാര്യങ്ങൾ അദ്ദേഹം മറന്നുപോയെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.

അതേസമയം കനത്തചൂടിലും തന്നെ കേൾക്കുന്നതിനായി ഇവിടെ എത്തിയതിന് എല്ലാവർക്കും നന്ദിപറഞ്ഞാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. ‘ഇവിടെ ഒരുവശത്ത് യുഡിഎഫും മറുവശത്ത് എൽഡിഎഫും ബിജെപിയും ചേർന്നുള്ള കൂട്ടുകെട്ടുമാണ്. ഇവിടെ യുഡിഎഫ് അധികാരത്തിൽവരാൻ ബിജെപി ആഗ്രഹിക്കുന്നില്ല. കാരണം, രാജ്യത്ത് തങ്ങളെ വെല്ലുവിളിക്കുന്ന ഏകശക്തി കോൺഗ്രസ് പാർട്ടിയാണെന്ന് അവർക്കറിയാം. ദേശീയ തലത്തിൽ എൽഡിഎഫിന് ഒരിക്കലും തങ്ങളെ വെല്ലുവിളിക്കാൻ കഴിയില്ലെന്ന് ബിജെപി മനസിലാക്കുന്നു. തങ്ങൾ ഡൽഹിയിൽ അധികാരത്തിലിരുന്നാൽ കേരളത്തിലെ എൽഡിഎഫ് സർക്കാരും തങ്ങളുടെ പൂർണ നിയന്ത്രണത്തിലായിരിക്കുമെന്നും അവർക്കറിയാം.

അതുപോലെ എന്റെ പേരിൽ 36 കേസുകളുണ്ട്, 55 മണിക്കൂർ തുടർച്ചയായി എന്നെ ചോദ്യംചെയ്തു. കേരള മുഖ്യമന്ത്രിയെ ബിജെപി ആക്രമിക്കുന്നില്ല എന്നതിന്റെ ആദ്യ തെളിവാണിത്. എൽഡിഎഫ് നേതൃത്വം അഴിമതി നിറഞ്ഞതാണെന്ന് എല്ലാവർക്കും അറിയാം, കേസുകൾ നടക്കുന്നുണ്ട്, പക്ഷേ ബിജെപിയിൽനിന്ന് അവർക്ക് യാതൊരു സമ്മർദ്ദവുമില്ല. ബിജെപിയിൽനിന്ന് ചോദ്യം ചെയ്യലുകളോ ഭീഷണികളോ അവർ നേരിടേണ്ടി വരുന്നില്ല- രാഹുൽ പറഞ്ഞു.

‘പ്രധാനമന്ത്രി ഇവിടെ വന്നു, അദ്ദേഹം ശബരിമലയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മറന്നുപോയിരിക്കുന്നു. ബിജെപിക്ക് ദോഷം സംഭവിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അതിനാൽ ഏറ്റവും വിശുദ്ധമായ ക്ഷേത്രത്തിന് നേരെ നടന്ന കുറ്റകൃത്യത്തെക്കുറിച്ച് അദ്ദേഹം മൗനം പാലിച്ചു. ഇത് രണ്ട് കാര്യങ്ങളാണ് വ്യക്തമാക്കുന്നത്, ഒന്ന് ബിജെപിയും എൽഡിഎഫും ഒന്നിച്ചു ചേർന്നിരിക്കുന്നു. രണ്ടാമതായി, നരേന്ദ്ര മോദിക്ക് മതം, ഹിന്ദുമതം അല്ലെങ്കിൽ ക്ഷേത്രങ്ങൾ എന്നിവയെക്കുറിച്ച് യാതൊരു കരുതലുമില്ല’- രാഹുൽഗാന്ധി പറഞ്ഞു.

‘എന്റെ കഴുതയെ ചുംബിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല’… നിക്ഷേപ ഫോറത്തിൽ സൗദി കിരീടാവകാശിക്കെതിരെ ട്രംപിന്റെ വിവാദ പരാമർശം, എന്റെ പ്രസിഡൻസിയുടെ കീഴിൽ അമേരിക്ക ശക്തമായി തിരിച്ചുവരുമെന്ന് സൗദി നേതാവ് പ്രതീക്ഷിച്ചിരുന്നില്ല!! പിന്നാലെ ചുവടുമാറ്റി അടുത്ത ഡയലോ​ഗും എത്തി.. മുഹമദ് ബിൻ സൽമാൻ മികവുറ്റ നേതാവ്, യോദ്ധാവ്… Video

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026