Tag: world

ഓഗസ്റ്റ് 10ന് കൊറോണവൈറസ് വാക്സിൻ

ലോകത്ത് ആദ്യത്തെ കൊറോണവൈറസ് വാക്‌സിൻ പുറത്തിറക്കാനുള്ള ഓട്ടം ശക്തമാണ്. ലോകത്ത് പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന ആദ്യ കോവിഡ് വാക്സിൻ പുറത്തിറക്കുമെന്നാണ് റഷ്യയിൽ നിന്നുവരുന്ന റിപ്പോർട്ടുകൾ. ഓഗസ്റ്റ് 10-12 നകം പ്രവർത്തനക്ഷമമായ കോവിഡ്-19 വാക്സിൻ അവതരിപ്പിക്കുമെന്ന് റഷ്യയുടെ ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെട്ടു. ഏകദേശം അടുത്ത പത്ത് ദിവസത്തിനുള്ളിൽ...

യുഎസിൽ കോവിഡ് മരണസംഖ്യ ഒന്നരലക്ഷം കടന്നു

കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ ഇതുവരെ ഒന്നര ലക്ഷം പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. പല പ്രദേശങ്ങളിലും അണുബാധകളുടെയും മരണനിരക്കും വർധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഒരു ദിവസം ശരാശരി ആയിരത്തോളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ 24 സംസ്ഥാനങ്ങളിലും പ്യൂര്‍ട്ടോ റിക്കോയിലും ദിവസേനയുള്ള മരണങ്ങളുടെ...

‘അംബാസഡർ മീശ വടിച്ചു’, ദക്ഷിണ കൊറിയ- യുഎസ് നയതന്ത്ര ബന്ധത്തിൽ പുതിയ പ്രതിസന്ധി

ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ പ്രതിനിധി ഹാരി ഹാരിസിന്റെ മീശയാണ് ഇപ്പോള്‍ ദക്ഷിണ കൊറിയയിലെ പ്രധാന ചര്‍ച്ച. ഹാരിയുടെ മാതാവ് ജപ്പാന്‍ വംശജയായിരുന്നുവെന്നതാണ് അദ്ദേഹം വിവാദത്തില്‍പ്പെടാന്‍ കാരണം. 1910-45 കാലഘട്ടത്തില്‍ ടോക്കിയോ ദക്ഷിണ കൊറിയയില്‍ അധിനിവേശം നടത്തിയിരുന്നു. അധിനിവേശ കാലത്തെ ഗവര്‍ണര്‍മാരുടെ മീശയ്ക്ക് സമാനമാണ് ഹാരിയുടെ...

വാർത്താ അവതാരകയ്ക്ക് കാൻസർ : കണ്ടെത്തിയത് ടിവി കണ്ട പ്രേക്ഷകയും

കൊറോണോ വൈറസ് രോഗം അമേരിക്കയിൽ പിടിമുറുക്കിയതോടെ സ്വന്തം ശരീരവും ആരോഗ്യവും ശ്രദ്ധിക്കാൻ വേണ്ടത്ര സമയം കിട്ടാതെ ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു വിക്റ്റോറിയ പ്രൈസ് എന്ന ജേർണലിസ്റ്റ്. എന്നാൽ അടുത്തിടെയാണ് തനിക്ക് കാൻസറാണെന്ന് വിക്റ്റോറിയ തിരിച്ചറിഞ്ഞത്. കാൻസർ കണ്ടെത്തിയതാകട്ടെ സ്ഥിരമായി വിക്റ്റോറിയയെ ടെലിവിഷനിൽ കൂടി കാണുന്ന ഒരു...

കോവിഡ് സഹായമായി ലഭിച്ച തുകകൊണ്ട് ലംബോര്‍ഗിനി ഉള്‍പ്പെടെയുള്ള ആഡംബര വസ്തുക്കള്‍ വാങ്ങിയ യുവാവ് അറസ്റ്റില്‍

ഫ്‌ലോറിഡ: കോവിഡ് സഹായമായി ലഭിച്ച തുകകൊണ്ട് ലംബോര്‍ഗിനി സ്‌പോര്‍ട്‌സ് കാര്‍ ഉള്‍പ്പെടെയുള്ള ആഡംബര വസ്തുക്കള്‍ വാങ്ങിയ യുവാവ് അറസ്റ്റില്‍. ഫ്‌ലോറിഡ സ്വദേശിയായ ഡേവിഡ് ഹൈന്‍സാണ് അറസ്റ്റിലായത്. വായ്പ നല്‍കുന്ന സ്ഥാപനത്തിന് തെറ്റായ പ്രസ്താവനകള്‍ നടത്തി, ബാങ്ക് തട്ടിപ്പ്, നിയമവിരുദ്ധമായ വരുമാനത്തില്‍ ഇടപാടുകളില്‍ ഏര്‍പ്പെട്ടു എന്നീ...

കോവിഡിനെക്കുറിച്ച് റഷ്യ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് യുഎസ്

വാഷിങ്ടൺ: കൊറോണ വൈറസ് മഹാമാരിയെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി റഷ്യൻ രഹസ്യാന്വേഷണ വിഭാഗങ്ങൾ മൂന്ന് ഇംഗ്ലീഷ് വെബ്സൈറ്റുകളെ ഉപയോഗിക്കുന്നുണ്ടെന്നും നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്ക നേരിടുന്ന ഒരു പ്രതിസന്ധിയെ മുതലെടുക്കാൻ ശ്രമിക്കുന്നതായും യുഎസ് സർക്കാർ വൃത്തങ്ങൾ ആരോപിച്ചു. ജിആർയു എന്നറിയപ്പെടുന്ന മോസ്കോയിലെ സൈനിക രഹസ്യന്വേഷണ...

സാമൂഹിക അകലം പാലിക്കുന്നില്ല; കോവിഡ് യുവാക്കളിലേക്ക് കൂടുതല്‍ പകരുന്നു

സാമൂഹിക അകലം പാലിക്കുന്നതിനോടുള്ള മടി മഹാമാരിയെ പ്രതിരോധിക്കുന്നതിൽ വലിയ വെല്ലുവിളി ഉണ്ടാക്കുന്നതായി റിപ്പോർട്ട്. ഇതു യുവാക്കളിലാണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. കോവിഡിനോടുള്ള ഭയക്കുറവും വീട്ടിൽ അടച്ചിരിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക, സാമൂഹിക നഷ്ടവുമാണ് യുവാക്കളെ ബാധിക്കുന്നത്. ജപ്പാൻ മുതൽ സ്പെയിനും യുഎസും വരെ മില്ലെനീയൽസിലും (1981നും 1996നും...

കൊറോണ വൈറസ് ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും ഗുരുതരമായി ബാധിക്കുന്നുവെന്ന് പുതിയ പഠനം

കൊറോണ വൈറസ് ഹൃദയത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് പുതിയ പഠനം. ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും വൃക്കകള്‍, മസ്തിഷ്‌കം തുടങ്ങിയ മറ്റ് അവയവങ്ങളെയും വൈറസ് ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് 19 ഭേദമായ 78 ശതമാനം രോഗികളിലും അവരുടെ ഹൃദയത്തിന് കാര്യമായ വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഒരു ജര്‍മന്‍...
Advertismentspot_img

Most Popular

G-8R01BE49R7