ജനീവ: കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യസംഘടന. വൈറസ് വ്യാപനമുണ്ടായി ആറു മാസത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഡബ്ല്യൂഎച്ച്ഒ അടിയന്തരസമിതി ഈ മുന്നറിയിപ്പു നല്‍കിയത്. ചൈനയില്‍ കഴിഞ്ഞ ഡിസംബറില്‍ പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ലോകമെമ്പാടും 17.3 ദശലക്ഷം ആളുകള്‍ക്കാണു കോവിഡ് ബാധിച്ചത്. 6,75
,000 പേര്‍...
കോവിഡിന് പിന്നാലെ യുഎസിനെ തകര്‍ക്കാന്‍ പുതിയ നീക്കം ചൈന തുടങ്ങിയോ..? യുഎസിലെ ആയിരക്കണക്കിനു വീടുകളിലെ മെയിൽ ബോക്സുകളിലേക്ക് പുതിയൊരു ഭീഷണിയെത്തിയിരിക്കുകയാണ്–വിത്തു പായ്ക്കറ്റുകൾ. പർപ്പിൾ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉൾപ്പെടെ വിത്തുകൾ യുഎസിലെ വീടുകളിൽ ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും...
അലാസ്‌കയിലെ ആംഗറേജില്‍ രണ്ടു വിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു. യു.എസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗവും ഇതില്‍ ഉള്‍പ്പെടുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിലൊന്ന് പറത്തിയിരുന്നത് ഇയാള്‍ തന്നെയായിരുന്നു.
സോള്‍ഡോട്ട്‌ന വിമാനത്താവളത്തിന് സമീപത്തുവെച്ചുണ്ടായ അപകടത്തില്‍ രണ്ടു വിമാനങ്ങളിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. റിപ്പബ്ലിക്കന്‍ അംഗമായ ഗാരി നോപ്പ് ഒരു...
അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം വളരെ കൂടുതല്‍ ആയിരിക്കുമെന്നു പഠനം. ജാമാ പീഡിയാട്രിക്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് മുതിര്‍ന്നവരെയും വലിയ കുട്ടികളെയും അപേക്ഷിച്ച്, അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മൂക്കില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം പത്തു...
വാഷിങ്ടണ്‍: നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടിവെയ്‌ക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ സാഹചര്യത്തില്‍ മെയില്‍ ഇന്‍ വോട്ടുകള്‍ കൂടുകയും അത് തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്ക് കാരണമാകുമെന്നുമാണ് ട്രംപിന്റെ വാദം. മെയില്‍ ഇന്‍ വോട്ടിങ്ങിലൂടെ നടത്തുന്ന തിരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ കൃത്രിമങ്ങള്‍...
യുഎസ് സർവകലാശാലയിൽ നിന്ന് കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണ വിവരങ്ങൾ ചോർത്താൻ ചൈന ശ്രമിച്ചതായി യുഎസ് ആരോപണം. ഹൂസ്റ്റനിലെ ചൈനീസ് കോൺസുലേറ്റിനെ പ്രതിക്കൂട്ടിലാക്കി യുഎസ് തൊടുത്ത ആരോപണത്തിന്റെ വിവരങ്ങൾ തേടി എഫ്ബിഐ വാക്സിൻ ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്സസുമായി ബന്ധപ്പെട്ടതായി...
കുവൈത്ത് സിറ്റി: ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഇന്ത്യക്കു പുറമേ പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാൾ, ഇറാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണു പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. മന്ത്രിസഭാ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സർക്കാർ സൂചിപ്പിച്ചു.
നാളെ...