സാമൂഹിക അകലം പാലിക്കുന്നില്ല; കോവിഡ് യുവാക്കളിലേക്ക് കൂടുതല്‍ പകരുന്നു

സാമൂഹിക അകലം പാലിക്കുന്നതിനോടുള്ള മടി മഹാമാരിയെ പ്രതിരോധിക്കുന്നതിൽ വലിയ വെല്ലുവിളി ഉണ്ടാക്കുന്നതായി റിപ്പോർട്ട്. ഇതു യുവാക്കളിലാണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. കോവിഡിനോടുള്ള ഭയക്കുറവും വീട്ടിൽ അടച്ചിരിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക, സാമൂഹിക നഷ്ടവുമാണ് യുവാക്കളെ ബാധിക്കുന്നത്. ജപ്പാൻ മുതൽ സ്പെയിനും യുഎസും വരെ മില്ലെനീയൽസിലും (1981നും 1996നും മധ്യേ ജനിച്ചവർ) ജനറേഷൻ സെഡിലും (1997നും 2012നും മധ്യേ ജനിച്ചവർ) വരുന്ന പുതിയ കേസുകളുടെ തരംഗം നിയന്ത്രണം വച്ചാലും രോഗത്തെ ശമിപ്പിക്കില്ലെന്ന സൂചനയാണെന്ന് അമേരിക്കൻ മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.

സാമൂഹിക അകലം പാലിക്കൽ ദീർഘനാളത്തേക്ക് നിർബന്ധമാക്കുന്നത് പ്രായോഗികമല്ലെന്നാണ് ഈ സൂചനകൾ വ്യക്തമാക്കുന്നത്. ആദ്യ ഘട്ടത്തിൽ ഈ നടപടി ലോകമെങ്ങും വൈറസ് വ്യാപനത്തിന്റെ കർവ് ഫ്ലാറ്റൻ ചെയ്യുന്നതിന് ഉപകരിച്ചിരുന്നു. ‘ലോക്ഡൗൺ കൊണ്ട് സാമ്പത്തികമായും സാമൂഹികപരമായും ബാധിക്കപ്പെട്ട നിരവധിപ്പേരുണ്ട്. ഇവരെ രോഗം ബാധിച്ചിട്ടുമുണ്ടാകില്ല. 20, 30 വയസ്സുള്ളവരുടെ പെരുമാറ്റരീതിയാണ് മാറ്റേണ്ടത്’ – കാൻബറയിലെ ഓസ്ട്രേലിയൻ നാഷനൽ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂൾ ക്ലിനിക്കൽ മെഡിസിൻ പ്രഫസർ പീറ്റർ കോളിങ്നോൺ പറയുന്നു.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular