കോവിഡ് സഹായമായി ലഭിച്ച തുകകൊണ്ട് ലംബോര്‍ഗിനി ഉള്‍പ്പെടെയുള്ള ആഡംബര വസ്തുക്കള്‍ വാങ്ങിയ യുവാവ് അറസ്റ്റില്‍

ഫ്‌ലോറിഡ: കോവിഡ് സഹായമായി ലഭിച്ച തുകകൊണ്ട് ലംബോര്‍ഗിനി സ്‌പോര്‍ട്‌സ് കാര്‍ ഉള്‍പ്പെടെയുള്ള ആഡംബര വസ്തുക്കള്‍ വാങ്ങിയ യുവാവ് അറസ്റ്റില്‍. ഫ്‌ലോറിഡ സ്വദേശിയായ ഡേവിഡ് ഹൈന്‍സാണ് അറസ്റ്റിലായത്. വായ്പ നല്‍കുന്ന സ്ഥാപനത്തിന് തെറ്റായ പ്രസ്താവനകള്‍ നടത്തി, ബാങ്ക് തട്ടിപ്പ്, നിയമവിരുദ്ധമായ വരുമാനത്തില്‍ ഇടപാടുകളില്‍ ഏര്‍പ്പെട്ടു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡേവിഡ് ഹൈന്‍സിനെ അറസ്റ്റു ചെയ്തത്.

കോവിഡ് പ്രതിസന്ധിയിലായ ചെറുകിട ബിസിനസ്സുകളെ സഹായിക്കുന്ന പേ ചെക്ക് പരിരക്ഷണ പരിപാടി (പിപിപി)യില്‍നിന്ന് ഡേവിഡ് ഹൈന്‍സ് വായ്പയ്ക്കായി അപേക്ഷ നല്‍കി. 70 തൊഴിലാളികളുമായി നാലു ബിസിനസ്സുകള്‍ നടത്തുന്നുണ്ടെന്നും, പ്രതിമാസ ശമ്പളച്ചെലവ് 4 മില്യണ്‍ യുഎസ് ഡോളറാണെന്നും കാണിച്ചാണ് വായ്പാ അപേക്ഷ നല്‍കിയത്. മൂന്നു തവണയായി 3,984,557 യുഎസ് ഡോളര്‍ ഡേവിഡിന് വായ്പ നല്‍കി.

ഇതിനു ശേഷവും വായ്പയ്ക്കായി അപേക്ഷ അയക്കുന്നത് ഡേവിഡ് തുടര്‍ന്നു. അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പണം ആഡംബര കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നത് കണ്ടെത്തുകയായിരുന്നു. കിട്ടിയ പണവുമായി ലംബോര്‍ഗിനി കാര്‍ ഉള്‍പ്പെടെ ആഡംബര സാധനങ്ങള്‍ വാങ്ങിയതായി തെളിഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7