‘അംബാസഡർ മീശ വടിച്ചു’, ദക്ഷിണ കൊറിയ- യുഎസ് നയതന്ത്ര ബന്ധത്തിൽ പുതിയ പ്രതിസന്ധി

ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ പ്രതിനിധി ഹാരി ഹാരിസിന്റെ മീശയാണ് ഇപ്പോള്‍ ദക്ഷിണ കൊറിയയിലെ പ്രധാന ചര്‍ച്ച. ഹാരിയുടെ മാതാവ് ജപ്പാന്‍ വംശജയായിരുന്നുവെന്നതാണ് അദ്ദേഹം വിവാദത്തില്‍പ്പെടാന്‍ കാരണം. 1910-45 കാലഘട്ടത്തില്‍ ടോക്കിയോ ദക്ഷിണ കൊറിയയില്‍ അധിനിവേശം നടത്തിയിരുന്നു. അധിനിവേശ കാലത്തെ ഗവര്‍ണര്‍മാരുടെ മീശയ്ക്ക് സമാനമാണ് ഹാരിയുടെ മീശ എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

ജപ്പാനും ദക്ഷിണ കൊറിയയുമായുള്ള ചരിത്രപരമായ ശത്രുതതയും ഹാരിയുടെ മീശ വിവാദത്തിലാകാന്‍ കാരണവുമായി. ഇതോടെ ഹാരി തന്റെ മീശ എടുക്കുകയായിരുന്നു. എന്നാല്‍, സോളില്‍ ചൂട് കൂടുന്നതു കൊണ്ടാണ് താന്‍ മീശയെടുത്തതെന്നാണ് ഹാരി പറയുന്നത്. മീശയെടുക്കുന്നതിന്റെ വീഡിയോ സോള്‍ അംബാസിഡറുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ ഹാരി പോസ്റ്റ് ചെയ്തിരുന്നു.

” ഒന്നുകില്‍ മീശ സംരക്ഷിക്കുകയും മാസ്‌ക് ഉപേക്ഷിക്കുകയും ചെയ്യണം. പക്ഷെ, കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മാസ്‌ക് ധരിച്ചിരിക്കണം. സോളില്‍ വേനല്‍ക്കാലം കഠിനമാണ്. വിയര്‍ത്തൊലിക്കുന്ന സാഹചര്യത്തില്‍ മീശയും മാസ്‌കും ഒരുമിച്ച് കൊണ്ടുനടക്കാനാകില്ല. ജപ്പാനുമായുള്ള ചരിത്രപരമായ ശത്രുത ഞാന്‍ മനസിലാക്കുന്നു. പക്ഷേ ഞാന്‍ കൊറിയയിലെ ജാപ്പനീസ്അമേരിക്കന്‍ അംബാസഡറല്ല. അമേരിക്കന്‍ അംബാസിഡറാണ്. പൂര്‍വികരെ ചൊല്ലി ചരിത്രത്തിന്റെ ഉത്തരവാദിത്വം തന്റെ മേല്‍ വയ്ക്കരുത്” ഹാരി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7