Tag: uthra

കരഞ്ഞുകൊണ്ട്, ഞാനാണ് ചെയ്തത്.. ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് സൂരജ് സമ്മതിച്ചു

പത്തനംതിട്ട: അഞ്ചൽ ഉത്ര വധക്കേസിൽ കുറ്റസമ്മതം നടത്തി ഉത്രയുടെ ഭർത്താവ് സൂരജ്. ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് സൂരജ് സമ്മതിച്ചു. തെളിവെടുപ്പിന് എത്തിച്ചപ്പോൾ മാധ്യമങ്ങൾക്കു മുന്നിലായിരുന്നു സൂരജിന്റെ കുറ്റസമ്മതം. കരഞ്ഞുകൊണ്ട്, ഞാനാണ് ചെയ്തത്. ചെയ്തു, എന്നായിരുന്നു സൂരജിന്റെ വാക്കുകൾ. എന്നാൽ എന്തിനാണ് ചെയ്തത് എന്ന് ചോദിച്ചപ്പോൾ അങ്ങനയൊന്നുമില്ല...

ഉത്ര കൊലക്കേസ്; വിദഗ്ധ സമിതിയുടെ അഭിപ്രായം ഇങ്ങനെ

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പാമ്പ് സ്വയം രണ്ടാം നിലയിലുള്ള മുറിക്കുള്ളില്‍ കയറില്ലെന്ന് എട്ടംഗ വിദഗ്ധ സമിതി. അഞ്ച് അടിയുള്ള മൂര്‍ഖന്‍ ജനാല വഴി എസി മുറിയില്‍ കയറില്ല. സൂരജിന്റെ വീടിന്റെ രണ്ടാം നിലയില്‍ അണലി സ്വയം എത്തില്ലെന്നുമാണ് വിദഗ്ദസമിതിയുടെ...

ഉത്ര കൊലക്കേസ്: സുരേഷ് പിടുക്കുന്ന പാമ്പുകളെ എന്തിനൊക്കെ ഉപയോഗിക്കുന്നു..? ഞെട്ടിക്കുന്ന വിവരം പുറത്ത്

അഞ്ചല്‍: ഉത്രയെ കൊലപ്പെടുത്താന്‍ സൂരജിനു പാമ്പുകളെ നല്‍കിയ പാമ്പുപിടിത്തക്കാരന്‍ സുരേഷ് മനുഷ്യന് ഉപദ്രവകരമായി പാമ്പുകളെ ഉപയോഗിക്കുന്നയാളാണെന്നു വനം വകുപ്പ് കണ്ടെത്തി. സുരേഷ് പിടികൂടുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളില്‍ ഇറക്കി വിടുമായിരുന്നു. വീട്ടില്‍ വിരിഞ്ഞ മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞുങ്ങളെ തുറന്നു വിട്ടത് ചാത്തന്നൂര്‍ അടുതല...

ഉത്ര വധക്കേസ്: സൂരജ് ഇനി വനംവകുപ്പിന്റെ കസ്റ്റഡിയില്‍, ശാസ്ത്രീയ പരിശോധനയ്ക്ക് വനം വകുപ്പിന്റെ ഗവേഷകന്‍

കൊല്ലം: അഞ്ചല്‍ സ്വദേശിനി ഉത്ര പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെയും രണ്ടാം പ്രതി സുരേഷിനെയും പുനലൂര്‍ കോടതി 7 ദിവസത്തേക്കു വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും അഞ്ചല്‍ റേഞ്ച് ഓഫിസിലെത്തിച്ചു. അതേസമയം, ഉത്രയെ പാമ്പ് കടിപ്പിച്ച് കൊന്ന സംഭവത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക്...

സൂരജിനെതിരെ വെളിപ്പെടുത്തലുമായി ഉത്രയെ ചികിത്സിച്ച ഡോക്ടര്‍

കൊട്ടാരക്കര : സൂരജിനെതിരെ വെളിപ്പെടുത്തലുമായി ഉത്രയെ ചികിത്സിച്ച ഡോക്ടര്‍. ഉത്രയെ കടിച്ച പാമ്പിന്റെ ഇനം വെളിപ്പെടുത്താതെ ചികിത്സ വൈകിപ്പിക്കാന്‍ സൂരജ് ശ്രമിച്ചതായി മൊഴി. അടൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്. ഇനം വ്യക്തമാകാത്തതിനാല്‍ തിരുവല്ലയിലെ ആശുപത്രിയിലേക്കു പെട്ടെന്നു കൊണ്ടു പോകാന്‍...

കാലിന് മുകളിലേയ്ക്ക് കയറി അണലി കടിയ്ക്കില്ല, ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തില്‍ ഡോക്ടര്‍ മൊഴി നല്‍കി

കൊട്ടാരക്കര: ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തില്‍ അസ്വാഭാവികത തോന്നിയിരുന്നതായി ചികിത്സിച്ച ഡോക്ടറും അന്വേഷണസംഘത്തിനു മൊഴി നല്‍കി. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ തിരുവല്ലയിലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. വീടിനു പുറത്തുവച്ചു കടിയേറ്റെന്നാണു വീട്ടുകാര്‍ ആശുപത്രിയില്‍ പറഞ്ഞത്. സ്വാഭാവികമായി അണലി കാലിനു മുകളിലേക്കു കയറി കടിക്കില്ല. എന്നാല്‍ ഉത്രയുടെ...

ഉത്ര വധക്കേസ് അന്വേഷണത്തില്‍ വീഴ്ച: സിഐയെ സ്ഥലം മാറ്റി

കൊല്ലം : ഉത്ര വധക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി. സിഐ സി.എല്‍.സുധീറിനോട് പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്‍മേലാണു നടപടി. പ്രാഥമിക തെളിവുകള്‍ ശേഖരിക്കുന്നതില്‍ സി.എല്‍.സുധീര്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍...

ഉത്രയുടെ ബാക്കി സ്വര്‍ണത്തെക്കുറിച്ച് തെളിവ്

കൊട്ടാരക്കര: കൊല്ലം അഞ്ചലില്‍ പാമ്പിനെകെണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് സൂരജിന്റെ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്. ഉത്രയുടെ സ്വര്‍ണ്ണത്തില്‍ നിന്ന് 15 പവന്‍ വിറ്റ സ്വന്തം ആവശ്യങ്ങള്‍ക്കായി ധൂര്‍ത്തടിച്ചുവെന്ന് സൂരജ് മൊഴി നല്‍കി. പല തവണയായി അടൂരിലെ ജ്വല്ലറിയിലാണ് സ്വര്‍ണ്ണം വിറ്റത്. ജ്വല്ലറിയില്‍...
Advertismentspot_img

Most Popular

G-8R01BE49R7