Tag: uthra

ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും.

കേരള മനസാക്ഷിയെ ഞെട്ടിച്ച കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരൻ. ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ അന്തിമ വിധി പറയുന്നത്. കൊലപാതകം നടന്ന് ഒന്നര...

ഉത്ര വധക്കേസ്: പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഡമ്മി പരിശോധന; ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: ഉത്ര വധക്കേസില്‍ ഡമ്മി തെളിവെടുപ്പ് ദൃശ്യങ്ങള്‍ പുറത്ത്. പാമ്പിനെ കൊണ്ടു കടിപ്പിക്കുന്ന ഡമ്മി പരിശോധനാ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെളിവായി പ്രോസിക്യൂഷന്‍ ഈ ദൃശ്യങ്ങളും സമര്‍പ്പിച്ചിരുന്നു. വനംവകുപ്പിന്റെ അരിപ്പ ട്രെയിനിങ് സെന്ററിലായിരുന്നു ഡമ്മി പരിശോധന. കേസില്‍ വിധി ഉടന്‍ ഉണ്ടായേക്കും. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍...

ഉത്ര വധക്കേസിൽ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍

വിവാദമായ കൊല്ലം ഉത്രാ വധക്കേസിൽ പ്രതിയായ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും അറസ്റ്റ് ചെയ്തു. അടൂരുള്ള വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് നടന്നതെന്നാണ് വിവരം. ഉച്ചയ്ക്ക് 12 മണിയോടെ ഡിവൈഎസ്പി അശോക് കുമാറിന്റെ...

ഉത്ര കൊലക്കേസില്‍ : കൊലപാതകം പുനരാവിഷ്‌കരിച്ച് ക്രൈംബ്രാഞ്ച്

കൊല്ലം: ഉത്ര കൊലപാതകക്കേസില്‍ െ്രെകംബ്രാഞ്ച് ഡമ്മി പരീക്ഷണം നടത്തി. കൊലപാതകത്തില്‍ ചെറിയ തെളിവുകള്‍ പോലും നഷ്ടമാകാതിരിക്കാനാണ് ക്രൈംബ്രാഞ്ച് കൊലപാതകം പുനരാവിഷ്‌കരിച്ചത്. ഡമ്മിയില്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത് ശാസ്ത്രീയ തെളിവായി കോടതിയില്‍ ഹാജരാക്കും. ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ്...

ഉത്രാ വധക്കേസില്‍ രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി

കൊല്ലം: ഉത്രാ വധക്കേസില്‍ രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കാന്‍ എതിര്‍പ്പില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. സുരേഷിനെ മാപ്പ് സാക്ഷിയാക്കിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉത്രയെ കൊല്ലാന്‍ ഉപയോഗിച്ച പാമ്പിനെ സൂരജിന് നല്‍കിയത് പാമ്പുപിടുത്തക്കാരന്‍ കൂടിയായ സുരേഷായിരുന്നു. ആദ്യം അണലിയേയും...

മൂര്‍ഖന്‍ പാമ്പിനെയെടുത്ത് നേരിട്ട് ഉത്രയുടെ കൈത്തണ്ടയില്‍ കൊത്തിച്ച് കൊലപ്പെടുത്തിയതിന് തെളിവ്

കൊട്ടാരക്കര: മൂര്‍ഖന്‍ പാമ്പിനെയെടുത്ത് നേരിട്ട് ഉത്രയുടെ കൈത്തണ്ടയില്‍ കൊത്തിച്ച് കൊലപ്പെടുത്തിയതിന് ശാസ്ത്രീയ തെളിവായി പാമ്പിന്റെ ഡിഎന്‍എ പരിശോധനാ ഫലം. ഉത്രയുടെ മുറിവുകളില്‍ അല്ലാതെ ശരീരത്തിലോ വസ്ത്രങ്ങളിലോ പാമ്പിന്റെ ഡിഎന്‍എ സാന്നിധ്യമില്ല. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയിലെ പരിശോധനാ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍. പഴച്ചാറില്‍ ഉറക്കഗുളികകള്‍ നല്‍കി...

ഉത്രയെ കൊലപ്പെടുത്തുന്നതിന് മുമ്പ് നല്‍കിയ ഗുളികകള്‍ ; കുട്ടിക്കാലം മുതല്‍ സൂരജ് ഉപയോഗിച്ചിരുന്നത്‌

കൊട്ടാരക്കര: യെഉത്ര കൊലപ്പെടുത്തുന്നതിനു മുൻപു മയക്കാൻ നൽകിയ അലർജിയുടെ ഗുളികകൾ കുട്ടിക്കാലം മുതൽ സൂരജ് ഉപയോഗിച്ചിരുന്നതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഡോക്ടറുടെ കുറിപ്പടി അടക്കമുള്ള തെളിവുകൾ പൊലീസ് കണ്ടെത്തി. അലർജിക്ക് ഉപയോഗിക്കുന്ന സെട്രിസിൻ ഗുളികകളും പാരസെറ്റാമോളും കൂടുതൽ അളവിൽ പൊടിച്ചു ജ്യൂസിൽ കലക്കി നൽകിയിരുന്നു. രാസപരിശോധനയിൽ...

ഉത്രാ കൊലക്കേസില്‍ രാസപരിശോധനാ ഫലം പുറത്ത്; ശരീരത്തില്‍ മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തി

കൊല്ലം : അഞ്ചല്‍ ഉത്രാ കൊലക്കേസില്‍ രാസപരിശോധനാ ഫലം പുറത്ത് വന്നു. ഒന്നാംപ്രി സൂരജിന്റെ മൊഴി ബലപ്പെടുത്തുന്നചാണ് രാസപരിശോധനാ ഫലം. ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെയെന്ന് മൃതദേഹത്തിന്റെ രാസപരിശോധനാ ഫലത്തില്‍ പറയുന്നു. ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങളില്‍ സിട്രസിന്‍ മരുന്നിന്റെ...
Advertismentspot_img

Most Popular