വാഷിങ്ടൻ: ലാസ് വെഗാസിൽ നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്‌ല സൈബർട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. അപകടത്തിൽ 7 പേർക്കു പരുക്കേറ്റു. ഹോട്ടൽ കവാടത്തിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിനാണ് തീപിടിച്ചത്. തുടർന്ന് ചെറു സ്ഫോടനം സംഭവിക്കുകയായിരുന്നു.
ട്രക്കിനുള്ളിൽ സ്ഫോടക വസ്തു കണ്ടെത്തിയെന്ന്...
വാഷിങ്ടൻ: വിസ്കോൻസിനിലെ മാഡിസനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു. 6 പേർക്കു പരുക്കേറ്റു. അധ്യാപികയും വിദ്യാർഥിയുമാണ് മരിച്ചത്. 15 വയസ്സുള്ള വിദ്യാർഥിനിയാണ് വെടിവച്ചതെന്നു പൊലീസ് പറഞ്ഞു. വിദ്യാർഥിനിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി.
പരുക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. അബൻഡന്റ് ലൈഫ്...
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന യുഎസ്എ വെയ്ല്‍സ് മത്സരം സമനിലയില്‍. ആദ്യ പകുതിയില്‍ നിറഞ്ഞ് കളിച്ചത് യുഎസ്എ ആയിരുന്നെങ്കിലും രണ്ടാം പകുതി വെയ്ല്‍സ് സ്വന്തമാക്കി. തിമോത്തി വിയയുടെ ഗോളിന് ഒരു പെനാല്‍റ്റിയിലൂടെ ഗാരെത് ബെയ്ല്‍ മറുപടി നല്‍കിയതോടെ...
കൊളറാഡോ: അമേരിക്കയിലെ കൊളറാഡോ സ്‌റ്റേറ്റില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ 10 പേര്‍ മരിച്ചു. ഒരു പോലീസ് ഓഫീസറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. എറിക് ടാലി എന്ന ഓഫീസറാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ചീഫ് മാരീസ് ഹെറോള്‍ഡ് പറഞ്ഞു.
തിങ്കളാഴ്ച ഡെന്‍വറിനു സമീപം ബൗള്‍ഡറില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് സൂപേഴ്‌സ് സൂപ്പര്‍മാര്‍ക്കറ്റിലാണ്...
നെറ്റിയില്‍ വജ്രം പതിപ്പിച്ച് അമേരിക്കന്‍ റാപ്പര്‍ ലിന്‍ ഉസി വെര്‍ട്ട്. 24 മില്യന്‍ ഡോളര്‍ (ഏകദേശം 175 കോടി ഇന്ത്യന്‍ രൂപ) വില വരുന്ന പിങ്ക് വജ്രക്കല്ലാണ് വെര്‍ട്ട് നെറ്റിയില്‍ സ്ഥാപിച്ചത്.
നെറ്റിയില്‍ വജ്രം പതിപ്പിച്ചശേഷം ഇന്‍സ്റ്റഗ്രാമില്‍ വെര്‍ട്ട് ഒരു വിഡിയോ ചെയ്തു. പാട്ടിന്...
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഡോണള്‍ഡ് ട്രംപ് പടിയിറങ്ങുന്നതിനു മുന്‍പ് കുടുംബത്തിലൊരു ശുഭകാര്യം കൂടി. ട്രംപിന്റെ മകള്‍ ടിഫാനിയുടെ വിവാഹനിശ്ചയമാണ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങുന്നതിന്റെ തലേദിവസം നടന്നത്. വൈറ്റ് ഹൗസിലെ വരാന്തയില്‍ കാമുകന്‍ മൈക്കിള്‍ ബൗലസുമായുള്ള ചിത്രം പങ്കുവച്ച് ടിഫാനി തന്നെയാണ് വിവാഹനിശ്ചയ വിവരം...
വാഷിങ്ടൻ: യുഎസ് വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കും എന്നാൽ അവസാനത്തേതല്ലെന്നു യുഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ്. ഈ നേട്ടം കാണുന്ന യുഎസിലെ ഓരോ കൊച്ചു പെൺകുട്ടിയും യുഎസ് സാധ്യതയുള്ള രാജ്യമാണെന്ന് മനസ്സിലാക്കണം. ജനങ്ങളെ അഭിസംബോധന ചെയ്ത് അവർ പറഞ്ഞു.
പുതിയ...
വാഷിങ്ടന്‍: ജനാധിപത്യം പുലരുമെന്നും മുന്നൂറിലേറെ ഇലക്ടറല്‍ വോട്ടുകള്‍ നേടി വിജയത്തിലെത്തുമെന്നും ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. യുഎസ് പ്രദേശിക സമയം വെള്ളിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യക്തമായ ഭൂരിപക്ഷത്തിലേക്കാണു നീങ്ങുന്നതെന്നും രാജ്യത്തെമ്പാടും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അരിസോനയിലെയും ജോര്‍ജിയയിലെയും...