ട്രംപിന്റെ ഹോട്ടലിനു പുറത്ത് സ്ഫോടനം..!! ടെസ്‌ല സൈബർ ട്രക്ക് പൊട്ടിത്തെറിച്ചു..!!! ഒരാൾ മരിച്ചു…, ഏഴ് പേർക്ക് പരുക്ക്… ട്രക്കിനുള്ളിൽ സ്ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോൺ മസ്ക്

വാഷിങ്ടൻ: ലാസ് വെഗാസിൽ നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്‌ല സൈബർട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. അപകടത്തിൽ 7 പേർക്കു പരുക്കേറ്റു. ഹോട്ടൽ കവാടത്തിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിനാണ് തീപിടിച്ചത്. തുടർന്ന് ചെറു സ്ഫോടനം സംഭവിക്കുകയായിരുന്നു.

ട്രക്കിനുള്ളിൽ സ്ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോൺ മസ്ക് പറഞ്ഞു. ന്യൂ ഓർലിയൻസിൽ പുതുവത്സര ആഘോഷത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റി ജനക്കൂട്ടത്തിനു നേരെ വെടിയുതിർന്ന സംഭവവുമായി ഈ അപകടത്തിനു ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. സ്ഫോടനത്തെ തുടർന്ന് ഹോട്ടലിൽ താമസിച്ചിരുന്നവരെയും ജീവനക്കാരെയും പൂർണമായും ഒഴിപ്പിച്ചു.

വാഹനത്തിൽ ഐഎസ് പതാക…!! ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ച് കയറ്റി കൂട്ടക്കൊല നടത്തിയതിന് പിന്നിൽ ഷംസുദ്ദീൻ ജബ്ബാർ..!! യുഎസ് സൈന്യത്തിലെ മുൻ ഐടി സ്പെഷലിസ്റ്റ്..!!

വാട്സ്ആപ്പ് സ്റ്റാറ്റസ് അപ് ലോഡ് ആയത് വൈകീട്ട് 4.03ന്…!!! സ്കൂൾ ബസ് ഡ്രൈവർ അപകടസമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചു…? മറുപടി നൽകി ഡ്രൈവർ…!!

Tesla Cybertruck Explosion Rocks Las Vegas Donald Trump’s Hotel: Tesla Cybertruck explosion in Las Vegas killed one and injured seven

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7