Tag: USA

‘എത്രയും പെട്ടെന്ന് സുഖമാകട്ടെ’..! ചികിത്സയ്ക്ക് പോയ പിണറായി വിജയന് ആശംസകളുമായി മോഹന്‍ലാല്‍

തിരുവനന്തപുരം: അമേരിക്കയില്‍ വിദഗ്ധ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയ്ക്ക് ആശംസകളുമായി നടന്‍ രംഗത്തെത്തിയത്.എത്രയും പെട്ടെന്ന് അസുഖം ഭേദമാകട്ടെ എന്നാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. പിണറായിയോടൊപ്പം ഇരിക്കുന്ന ചിത്രത്തോടൊപ്പമാണ് അദ്ദേഹം മുഖ്യമന്ത്രിയ്ക്ക്...

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുക ജയരാജനല്ല

തിരുവനന്തപുരം: ചികിത്സയ്ക്കുവേണ്ടി പിണറായി വിജയന്‍ അമേരിക്കയിലേക്കു പോയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ചുമതല മന്ത്രിമാര്‍ക്കാര്‍ക്കും കൈമാറിയിട്ടില്ലെന്നു മന്ത്രി ഇ.പി. ജയരാജന്‍. സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെട്ട കാലമാണിത്. പിണറായിയുടെ അസാന്നിധ്യം ഉണ്ടെങ്കിലും അദ്ദേഹം തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കും. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. ഇതുവരെ എങ്ങനയെയായിരുന്നോ...

വീണ്ടും ഭീഷണിയുമായി ട്രംപ്; ലോക വ്യാപാര സംഘടനയില്‍നിന്ന് പിന്‍വാങ്ങും

വാഷിംഗ്ടണ്‍: ലോക വിപണിയില്‍ തിരിച്ചടി നേരിടുന്ന അമേരിക്ക പുതിയ ഭീഷണിയുമായി രംഘത്ത്. ലോകവ്യാപാര സംഘടനയില്‍ (WTO) നിന്ന് അമേരിക്ക പിന്‍വാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ആഗോളവിപണിയില്‍ അമേരിക്ക തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍...

ട്രംപിനും മക്കള്‍ക്കുമെതിരേ കേസെടുത്തു; നിയമങ്ങള്‍ വളച്ചൊടിച്ചു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്നദ്ധസംഘടനയായ ട്രംപ് ഫൗണ്ടേഷനെതിരെ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ കേസെടുത്തു. ഫെഡറല്‍ നിയമങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണു ട്രംപ്, മക്കളായ ഡോണള്‍ഡ് ജൂനിയര്‍, ഇവാങ്ക എന്നിവര്‍ക്കെതിര കേസെടുത്തത്. ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തില്‍നിന്ന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും 2016ലെ...

ഇങ്ങനെയാണേല്‍ ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തും; ജി7 ഉച്ചകോടിയില്‍ ആഞ്ഞടിച്ച് ട്രംപ്

ക്യൂബെക്ക് സിറ്റി: ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറക്കുമതി തീരുവ വിഷയത്തിലാണ് ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തിയത്. ജി7 ഉച്ചകോടിക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. 'നമുക്ക് ഇന്ത്യയുടെ കാര്യമെടുക്കാം. 100 ശതമാനമാണ് ചിലതിന്...

യുഎസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി

വാഷിങ്ടന്‍: ധനകാര്യ ബില്‍ പാസാകാത്തതിനെ തുടര്‍ന്ന് യുഎസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി. കോണ്‍ഗ്രസിലെ ഒരേയൊരു സെനറ്ററിന്റെ എതിര്‍പ്പാണ് പ്രതിസന്ധിയുണ്ടാകാന്‍ കാരണം. മൂന്നാഴ്ചയ്ക്കിടെ യുഎസില്‍ ഉടലെടുത്തിരിക്കുന്ന രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയാണിത്. ബില്‍ പാസാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ജനുവരിയിലും ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിച്ചിരുന്നു. ഇത്തവണ ബില്ലിനെ എതിര്‍ത്തു...
Advertismentspot_img

Most Popular

G-8R01BE49R7