തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് സ്വരാജ് റൗണ്ടില്‍ നിന്നും കാണാന്‍ അനുമതിയില്ലെന്ന് എക്‌സ്‌പ്ലോസീവ് കേരള മേധാവി പികെ റാണ. നൂറ് മീറ്റര്‍ അഖലം പാലിക്കണമെന്ന സുപ്രീം കോടതി നിയമം അനുസരിക്കണമെന്നും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും റാണ പറഞ്ഞു.
അതേസമയം തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്...
തൃശൂര്‍: തൃശൂര്‍ പൂരം നടത്താന്‍ അനുമതി. ജനപങ്കാളിത്തത്തിലും നിയന്ത്രണമുണ്ടാകില്ല. കളക്ടറും പൂരം സംഘാടക സമിതിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൂരം പ്രദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പൂരം പൂര്‍ണമായും ഉപേക്ഷിക്കുമെന്ന നിലപാടിലേക്ക്...
തൃശ്ശൂര്‍: വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്താന്‍ അനുമതി നല്‍കണമെന്ന പാറമേക്കാവ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം കളക്ടര്‍ തള്ളി. അഞ്ച് ആളുകളെ മാത്രം ഉപയോഗിച്ച് ഒരാനപ്പുറത്ത് പൂരം നടത്തണമെന്ന ആവശ്യമാണ് ജില്ലാ ഭരണകൂടം തള്ളിയത്. ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി...
കൊച്ചി : സംസ്ഥാനത്തെ 403 ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ ഒഴിവാക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. ചടങ്ങുകള്‍ ആചാരങ്ങള്‍ മാത്രമാക്കുകയാണെന്നും ഭക്തര്‍ സഹകരിക്കണമെന്നും എ.ബി മോഹനന്‍.
തൃശ്ശൂര്‍ പൂരം, ആറാട്ടുപുഴ പൂരം എന്നിവയുടെ കാര്യത്തിലുള്ള തീരുമാനം പിന്നീട് അറിയിക്കും.
പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങള്‍ മത്സരിച്ച് കുടമാറ്റം നടത്തിയപ്പോള്‍ നിറങ്ങളില്‍ നിറഞ്ഞ് പൂരനഗരി. ഇരുവിഭാഗങ്ങളും വിവിധ നിറത്തിലുള്ള കുടകള്‍ മത്സരിച്ചുയര്‍ത്തിയതോടെ പൂരപ്രേമികള്‍ ആവേശംകൊണ്ടു. പതിവിലും കൂടുതല്‍ ജനങ്ങളാണ് ഇത്തവണ പൂരത്തിനെത്തിയത്. രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ് കുടമാറ്റം. മുഖാമുഖം നില്‍ക്കുന്ന പാറമേക്കാവ് -...
തൃശൂര്‍: പൂരത്തിന്റെ മേളം അരങ്ങേറുന്നതിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു. പാറമേക്കാവ് വിഭാഗത്തിന്റെ ചെണ്ടമേളത്തിനിടെയാണ് സംഭവം. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് മണിക്കാരംഭിക്കുന്ന ഇലഞ്ഞിത്തറമേളത്തില്‍ കുട്ടന്‍ മാരാര്‍ പങ്കെടുത്തേക്കും.
വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം ആവേശത്തിന്റെ...
തൃശൂര്‍: ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം ചടങ്ങുകള്‍ക്ക് തുടക്കമായി. പൂരത്തിന്റെ ഭാഗമായി വടക്കുംനാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങള്‍ വന്നു തുടങ്ങി. ആദ്യമെത്തിയത് കണിമംഗലം ശാസ്താവാണ്. മറ്റ് ഘടകപൂരങ്ങള്‍ തെക്കേ ഗോപുര നടവഴി പുറത്തേക്കിറങ്ങുകയാണ് ചെയ്യുന്നതെങ്കില്‍ കണിമംഗലം ശാസ്താവ് തെക്കേ ഗോപുരം വഴി അകത്തേക്ക് കടക്കുകയാണ്...