കേരളമൊക്കെയെന്ത്…, വെള്ളമടി കാണണേൽ തമിഴ്നാട്ടിലേക്ക് വാ…നിരവധിപേർ അവധിക്ക് നാട്ടിൽ പോയി, ഇല്ലെങ്കിൽ പൊരിച്ചേനെ… പൊങ്കലിനു റെക്കോർഡ് മദ്യവിൽപന, ടാസ്മാക് വഴി വിറ്റഴിച്ചത് 725.56 കോടി രൂപയുടെ മദ്യം

ചെന്നൈ: പൊങ്കലിന് തമിഴ്നാട്ടിൽ റെക്കോർഡ് മദ്യവിൽപനയെന്ന് റിപ്പോർട്ട്. തമിഴ്‌നാട് സ്‌റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ്റെ (ടാസ്മാക്) വഴി ജനുവരി 12 മുതൽ 16 വരെ 725.56 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 678.65 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ജനുവരി 1 മുതൽ 16 വരെ, ടാസ്മാകിലൂടെ 2,462.97 കോടി രൂപയുടെ മദ്യം വിറ്റു. 2024 ലെ ഇതേ കാലയളവിൽ 2,300.23 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 162.74 കോടി രൂപയുടെ (7.07%) വർധനയാണ് ഈ വർഷമുണ്ടായത്.

പക്ഷെ ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും താരതമ്യേന മദ്യ വിൽപന കുറവായിരുന്നെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ആഘോഷവേളയിൽ നിരവധി പേർ അവധിക്ക് സ്വന്തം നാട്ടിലേക്ക് പോയതിനാലാണ് ഈ കുറവ് വന്നതെന്നും മുതിർന്ന ടാസ്മാക് ഉദ്യോഗസ്ഥൻ പറഞ്ഞു. കന്യാകുമാരി, നാഗപട്ടണം, തിരുവാരൂർ, രാമനാഥപുരം എന്നിവയുൾപ്പെടെ 12 ജില്ലകളിലും വിൽപ്പനയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പേരമ്പാലൂരിലാണ് വിൽപ്പനയിൽ ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയത്. ബിയർ വിൽപ്പനയിലും പേരമ്പാലൂർ ഒന്നാം സ്ഥാനത്താണ്. ജില്ലയിൽ കഴിഞ്ഞ വർഷം 22,435 കെയ്‌സുകൾ വിറ്റഴിച്ചപ്പോൾ 27,047 കെയ്‌സുകൾ വിറ്റു.

പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ചില്ലറ വിൽപ്പനശാലകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ബില്ലിംഗ് സംവിധാനം കോർപ്പറേഷനെ സഹായിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഈ മാസം അവസാനത്തോടെ ബാക്കിയുള്ള ജില്ലകളിലും ക്യുആർ കോഡ് ബില്ലിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കഴിഞ്ഞ ക്രിസ്തുമസിന് കേരളത്തിൽ 152.06 കോടിരൂപയുടെ മദ്യവിൽപനയാണ് നടന്നത്. ബവ്റിജസ് കോർപറേഷൻ നടത്തിയ മദ്യവിൽപനയുടെ കണക്കാണിത്. 24ന് 97.42 കോടിരൂപയുടെ മദ്യവും 25ന് 54.64 കോടിരൂപയുടെ മദ്യവും വിറ്റുപോയി.
ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആ തീരുമാനം നടപ്പിലാകുന്നു…!!! വെടിനിർ‌ത്തൽ, ബന്ദികളുടെ മോചനം…,ഇസ്രയേൽ സമ്പൂർണ മന്ത്രിസഭ കരാർ അംഗീകരിച്ചു… നാളെ മുതൽ പ്രാബല്യത്തിൽ…!!! 19 വയസ്സിന് താഴെയുള്ള എല്ലാ പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും കരാറിൻ്റെ ആദ്യഘട്ടമായി ഇസ്രയേൽ മോചിപ്പിക്കും….

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7