തൃശൂര്‍: ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം ചടങ്ങുകള്‍ക്ക് തുടക്കമായി. പൂരത്തിന്റെ ഭാഗമായി വടക്കുംനാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങള്‍ വന്നു തുടങ്ങി. ആദ്യമെത്തിയത് കണിമംഗലം ശാസ്താവാണ്. മറ്റ് ഘടകപൂരങ്ങള്‍ തെക്കേ ഗോപുര നടവഴി പുറത്തേക്കിറങ്ങുകയാണ് ചെയ്യുന്നതെങ്കില്‍ കണിമംഗലം ശാസ്താവ് തെക്കേ ഗോപുരം വഴി അകത്തേക്ക് കടക്കുകയാണ്...
തൃശൂര്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കര്‍ശന സുരക്ഷയില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇറക്കി തൃശൂര്‍ പൂരം വിളംബര ചടങ്ങ് നടന്നു. ഒരു മണിക്കൂര്‍ നേരത്തേക്ക് ആനയെ എഴുന്നെള്ളിക്കാന്‍ മാത്രമാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നത്. കര്‍ശന ഉപാധികളോടെയായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കും നാഥ ക്ഷേത്രത്തിലെത്തി...
തൃശൂര്‍: ആരോഗ്യക്ഷമത അനുകൂലമെങ്കില്‍ തൃശ്ശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തുമെന്ന് ജില്ലാകളക്ടര്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നാളെ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. ആരോഗ്യ ക്ഷമതയുണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് ടി വി...
തിരുവനന്തപുരം: പൂര വിളംബര ദിവസം മാത്രം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം. പൂരം ആഘോഷ കമ്മറ്റി ഇന്നോ നാളെയോ തീരുമാനം എടുക്കണമെന്നും നിയമോപദേശമുണ്ട്.
ജനങ്ങളെ നിശ്ചിത അകലത്തില്‍ നിര്‍ത്തണം. അപകടം ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണം. ആനയെ ഉപദ്രവിക്കാനോ ശല്യപ്പെടുത്താനോ ഇടവരുത്തരുതെന്നും നിയമോപദേശത്തില്‍ പറയുന്നു. മറ്റു...
കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍പൂരത്തിന് എഴുന്നുള്ളിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഉചിതമായ അധികാര കേന്ദ്രങ്ങള്‍ പരിശോധിക്കട്ടെയെന്ന് കോടതി വ്യക്തമാക്കി.
തൃശൂര്‍ കലക്ടര്‍ അധ്യക്ഷയായ മോണിട്ടറിങ് സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് കോടതിക്കുള്ളത്. ഇതോടെ വിലക്ക് സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാരാകും അന്തിമ തീരുമാനമെടുക്കുക.
ഹൈക്കോടതി...
തൃശ്ശൂര്‍: പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്ന് ജില്ലാ കളക്ടര്‍ അനുപമ. മെയ് 12,13,14 ദിവസങ്ങളില്‍ നീരുള്ളവ, മദപ്പാടുള്ളവ, വെടിക്കെട്ട് നടക്കുമ്പോള്‍ വിരണ്ടോടുന്ന തരത്തിലുള്ളവ എന്നിങ്ങനെയുള്ള ആനകളെ തൃശ്ശൂര്‍ ടൗണിനകത്ത് പ്രവേശിക്കുന്നതില്‍ വിലക്കുണ്ട്. അതേസമയം ഈ വിലക്കുള്ള ആനകളില്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഉള്‍പ്പെടുമോ എന്നുള്ള ചോദ്യത്തിന്...