തൃശൂര്‍: തൃശൂര്‍ പൂരം നടത്താന്‍ അനുമതി. ജനപങ്കാളിത്തത്തിലും നിയന്ത്രണമുണ്ടാകില്ല. കളക്ടറും പൂരം സംഘാടക സമിതിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൂരം പ്രദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പൂരം പൂര്‍ണമായും ഉപേക്ഷിക്കുമെന്ന നിലപാടിലേക്ക് പൂരം സംഘാടക സമിതി നീങ്ങിയിരുന്നു. തുടര്‍ന്നാണ് ഇന്ന് നടന്ന ചര്‍ച്ചയില്‍ പൂരം നടത്താന്‍ തീരുമാനമായത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കും എന്ന് പൂരം സംഘാടക സമിതി അറിയിച്ചു. ഏപ്രില്‍ 23 നാണ് പൂരം.