വിട്ടുവീഴ്ച ചെയ്യില്ല; പൂരം വെടിക്കെട്ടിന് നിയന്ത്രണങ്ങള്‍; സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് സ്വരാജ് റൗണ്ടില്‍ നിന്നും കാണാന്‍ അനുമതിയില്ലെന്ന് എക്‌സ്‌പ്ലോസീവ് കേരള മേധാവി പികെ റാണ. നൂറ് മീറ്റര്‍ അഖലം പാലിക്കണമെന്ന സുപ്രീം കോടതി നിയമം അനുസരിക്കണമെന്നും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും റാണ പറഞ്ഞു.

അതേസമയം തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ട് നടത്തുക. തൃശൂര്‍ നഗരത്തില്‍ വൈകുന്നേരം മൂന്ന് മണി മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. പൂരത്തിന്റെ ഭാഗമായി മിക്കട്രെയിനുകള്‍ക്കും പൂങ്കുന്നം സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

പൂരത്തിന് അണിനിരക്കുന്ന ആനകളുടെ കുടമാറ്റത്തിനുള്ള കുടകളും, ചമയങ്ങളുടെയും നടക്കും. തിരുവമ്പാടി ദേവസ്വത്തിന്റെ ചമയ പ്രദര്‍ശനം റവന്യൂ മന്ത്രി കെ.രാജനും, പാറമേക്കാവിന്റേത് സുരേഷ് ഗോപി എം.പിയുമാണ് ഉദ്ഘാടനം ചെയ്യുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രദര്‍ശനം കാണാന്‍ എത്തും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7