Tag: Sushant Singh Rajput

സുശാന്തിനെ അവസാനം കണ്ടപ്പോള്‍ അദ്ദേഹത്തിന് അത്ര ആത്മവിശ്വസമുള്ളയാളായി കണ്ടില്ല; അവസാന കൂടിക്കാഴ്ച ഓര്‍ത്തെടുത്ത് ശുഐബ് അക്തര്‍

ഇസ്ലാമബാദ്: സുശാന്ത് സിങ് രാജ്പുതുമായുള്ള അവസാന കൂടിക്കാഴ്ച ഓര്‍ത്തെടുത്ത് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. 2016ലാണ് അക്തര്‍ സുശാന്തിനെ അവസാനമായി കാണുന്നത്. അന്ന് സുശാന്തിനോട് സംസാരിക്കാത്തതില്‍ ഇന്ന് ഖേദിക്കുന്നുവെന്നും അക്തര്‍ പറഞ്ഞു. 'ഇന്ത്യന്‍ പര്യടനം കഴിഞ്ഞു തിരിച്ചു പോകാന്‍ നില്‍ക്കവേയാണ് മുംബൈയിലെ...

സുശാന്തിന്റെ ആദ്യം ശ്രമം വിജയിച്ചില്ല; ബാത്ത്റോബ് ബെല്‍റ്റിലെ ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കുര്‍ത്തയിലാണ് സുശാന്ത് തൂങ്ങിമരിച്ചത്

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ രണ്ടാം ശ്രമത്തിലെന്ന പോലീസ്. ജൂണ്‍ 14ന് ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്ത് തൂങ്ങി മരിക്കാന്‍ ആദ്യം ബാത്ത്റോബ് ബെല്‍റ്റ് ഉപയോഗിച്ച് ശ്രമിച്ചുവെന്ന സംശയമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സുശാന്തിനെ തൂങ്ങി...

സുശാന്തിനെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടത് റിയ-മഹേഷ് ഭട്ട് ബന്ധമോ?

യുവതാരം സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളും ദുരൂഹതകളും അസാനിക്കുന്നില്ല. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയെക്കുറിച്ചാണ് ബോളിവുഡിലെ ഇപ്പോഴത്തെ അടക്കംപറച്ചിലുകള്‍. റിയ ചക്രവര്‍ത്തിയും നിര്‍മാതാവും സംവിധായകനുമായ മഹേഷ് ഭട്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒട്ടേറെ കഥകളാണ് ബോളിവവുഡില്‍ പ്രചരിക്കുന്നത്. സുശാന്തിനെ മനോരോഗി ആയി ചിത്രീകരിച്ചതിലും...

സുശാന്തിന്റെ മരണത്തില്‍ റിയയുടെ വെളിപ്പെടുത്തല്‍ ; നിര്‍മാണ കമ്പനിയായ ‘യഷ്‌രാജ്’ ഫിലിംസ് അധികൃതരെചോദ്യം ചെയ്യും

മുംബൈ : സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയായ 'യഷ്‌രാജ്' ഫിലിംസ് അധികൃതരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും. സിനിമാ കരാറുകളുടെ കൂടുതല്‍ രേഖകള്‍ പൊലീസിന്റെ ആവശ്യപ്രകാരം ഇവര്‍ കൈമാറിയിരുന്നു. പ്രമുഖരുടെ ലോബി നടനെ ഒതുക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം...

സുശാന്തിന്റെ മരണം ; വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കങ്കണ

ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ വീണ്ടും കങ്കണ റണൗട്ട്. നടന്‍ ഹൃതിക് റോഷനെതിരെയുള്ള നിയമപോരാട്ടങ്ങള്‍ക്കിടെ താന്‍ അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങളെക്കുറിച്ചാണ് നടിയുടെ വെളിപ്പെടുത്തല്‍. രാകേഷ് റോഷനും കുടുംബവും വലിയ ആളുകളാണെന്നും അവരോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയിലിലാകുമെന്ന് തന്നോട് ജാവേദ് അക്തര്‍ പറഞ്ഞതായി കങ്കണ വെളിപ്പെടുത്തി. ജാവേദ്...

സുശാന്തിനൊപ്പം ഫ്‌ലാറ്റിലാണു താമസിച്ചിരുന്നത്, വഴക്കിട്ടതിനെ തുടര്‍ന്ന് തിരിച്ചു പോയി; സംഭവ ദിവസം നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി നടി റിയ

മുംബൈ : നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തത് ഒമ്പതു മണിക്കൂര്‍. ലോക്ഡൗണ്‍ സമയത്ത് സുശാന്തിനൊപ്പം ഫ്‌ലാറ്റിലാണു താമസിച്ചിരുന്നതെന്നും വഴക്കിട്ടതിനെ തുടര്‍ന്നാണു തിരിച്ചുപോന്നതെന്നും റിയ പറഞ്ഞു. വഴക്കിന്റെ കാരണങ്ങളെക്കുറിച്ചും റിയ പൊലീസിനോടു വ്യക്തമാക്കി. അതിനു...

ഐശ്വര്യ റായ്‌ക്കൊപ്പം സുശാന്തിന്റെ ഡാന്‍സ് വിഡിയോ വൈറല്‍

താരറാണി ഐശ്വര്യ റായ് ബച്ചനൊപ്പം സുശാന്ത് സിങ് രാജ്പുത് ചുവടുവയ്ക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. അഭിനയ രംഗത്തേയ്‌ക്കെത്തുന്നതിനു മുന്‍പ് സുശാന്ത് ഡാന്‍സ് ട്രൂപ്പിലെ അംഗമായിരുന്നു. നിരവധി സ്റ്റേജ് പരിപാടികളില്‍ താരം ചുവടു വച്ചിട്ടുമുണ്ട്. സുശാന്ത് ഐശ്വര്യ റായ്‌ക്കൊപ്പം ചുവടുവയ്ക്കുന്നതിന്റെ വിഡിയോ...

സുശാന്തിന്‍രെ മരണം: നടിയെ ചോദ്യം ചെയ്തു

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയുടെ മൊഴി രേഖപ്പെടുത്തി. സുശാന്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റിയ, ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് മൊഴി നല്‍കിയത്. ഇതു രണ്ടാം തവണയാണ് നടിയെ ചോദ്യം ചെയ്യുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട്...
Advertismentspot_img

Most Popular