ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ രണ്ടാം ശ്രമത്തിലെന്ന പോലീസ്. ജൂണ്‍ 14ന് ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്ത് തൂങ്ങി മരിക്കാന്‍ ആദ്യം ബാത്ത്റോബ് ബെല്‍റ്റ് ഉപയോഗിച്ച് ശ്രമിച്ചുവെന്ന സംശയമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയില്‍ രണ്ടായി കീറിയ നിലയില്‍ ഒരു ബാത്ത്റോബും കണ്ടെത്തിയിരുന്നു.
ഇതേതുടര്‍ന്നാണ് പോലീസ് ഈ വഴിക്ക് അന്വേഷിക്കുന്നത്. ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കുര്‍ത്തയിലാണ് സുശാന്ത് തൂങ്ങിമരിച്ചത്. ഈ കുര്‍ത്ത കലിന ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സുശാന്തിന്റെ ശരീരഭാരം താങ്ങാന്‍ മാത്രം കുര്‍ത്തയ്ക്ക് ശേഷിയുണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നതിനാണ് ലാബിലേക്ക് അയച്ചിരിക്കുന്നത്.
സുശാന്തിന്റെ മുറിയിലെ േേകബാര്‍ഡ് തുറന്ന നിലയിലായിരുന്നു ഇസ്തിരിയിട്ട് വച്ച വസ്ത്രങ്ങളെല്ലാം വലിച്ചുവരിയിട്ട നിലയിലും. ബാത്ത്റോബില്‍ തൂങ്ങി മരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കുരുക്കിടാന്‍ പറ്റിയ വസ്ത്രം തിരഞ്ഞതാണ് കബോര്‍ഡ് അലങ്കോലമാകാന്‍ കാരണമെന്നാണ് പോലീസ് നിഗമനം.
follow us pathramonline