Tag: supreme court

ക്രിമിനല്‍ കേസ് പ്രതികളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കാനാവില്ല; സുപ്രീം കോടതി; ജനപ്രതിനിധികള്‍ക്ക് അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാം

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ പ്രതികളായവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ക്രിമിനല്‍ കേസില്‍ പ്രതികളായതിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്‍പിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. രാഷ്ട്രീയത്തില്‍ ക്രിമിനല്‍വത്കരണവും അഴിമതിയും വര്‍ധിച്ചുവരുന്ന സാഹചര്യമുണ്ട്....

ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി

ഹാരിസണ്‍ മലയാളം ഭൂമിയേറ്റെടുപ്പു കേസില്‍ സ്‌പെഷല്‍ ഓഫിസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഭൂമി ഏറ്റെടുക്കാനായി സ്‌പെഷല്‍ ഓഫിസര്‍ പറഞ്ഞ കാരണങ്ങള്‍ ഹൈക്കോടതി കൃത്യമായി പരിശോധിച്ചില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. കേരള ഭൂ സംരക്ഷണ നിയമ പ്രകാരം...

ചാരക്കേസില്‍ നിര്‍ണായക വിധി; നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. തന്നെ കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുന്‍...

രഞ്ജന്‍ ഗോഗോയി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ഒക്ടോബര്‍ മൂന്നിന് അദ്ദേഹം ഔദ്യോഗികമായി ചുതലയേല്‍ക്കും. രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസാണ് ഗോഗോയി. ഗോഗോയിയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു. ഒക്ടോബര്‍...

കേരളത്തിലെ എംപി, എംഎല്‍എമാരില്‍ എട്ടുപേര്‍ കുറ്റക്കാര്‍; എണ്ണം കുറവാണെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കുറ്റവാളികളായിട്ടുള്ള ജനപ്രതിനിധികളുടെ നിരക്കു കുറവാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ കേരളത്തില്‍ എട്ടുപേരാണ് കുറ്റക്കാരായിട്ടുള്ളത്. ക്രിമിനല്‍ കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ആകെ എണ്ണത്തിന്റെ 6.35% മാത്രമാണെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണു കേന്ദ്രം കണക്കെടുത്തത്. 598 കേസുകളില്‍ 38...

സര്‍ക്കാരിന് കനത്ത തിരിച്ചടി; കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിഷയത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി. സര്‍ക്കാര്‍ പുറത്തിറക്കിയ ഈ ഓര്‍ഡിനനന്‍സുകള്‍ ഭരണഘടനാവിരുദ്ധമാണ്. സര്‍ക്കാര്‍ കോടതിയുടെ അധികാരത്തില്‍ ഇടപെടുന്നതിനാണ് ശ്രമിച്ചത്. ഇതു പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ...

പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി; ഐ.പി.സി 377ാം വകുപ്പ് റദ്ദാക്കി

ന്യൂഡല്‍ഹി: പരസ്പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് റദ്ദാക്കി. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...

നാല് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ മെഡിക്കല്‍ പ്രവേശനത്തിനു വിലക്ക്; 550 സീറ്റുകള്‍ പെരുവഴിയിലായി

ന്യൂഡല്‍ഹി: നാല് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ. തൊടുപുഴ അല്‍ അസര്‍, വയനാട് ഡി.എം, പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍ എന്നീ കോളജുകള്‍ക്കാണു സ്റ്റേ ബാധകമാകുക. ഇവിടങ്ങളിലേക്കു പ്രവേശത്തിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി...
Advertismentspot_img

Most Popular

G-8R01BE49R7