ന്യൂഡല്‍ഹി: കേരളത്തിന് ആശ്വാസമായി സുപ്രീം കോടതി തീരുമാനം. തമ്മിലടിക്കേണ്ട സമയമല്ല ഇതെന്നും മനുഷ്യ ജീവനാണ് വില എന്നും കോടതി അഭിപ്രായപ്പെട്ടു. ജലനിരപ്പ് 139 അടിയാക്കണമെന്നു മുല്ലപ്പെരിയാര്‍ സമിതി കോടതിയെ അറിയിച്ചു. അധികമായി വരുന്ന ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കോടതി പറഞ്ഞു.
കൂടാതെ ഡാമിന്റെ സുരക്ഷയാണ് പ്രധാനമെന്നും...
ന്യൂഡല്‍ഹി: രാജ്യത്ത് ബലാത്സംഗം വര്‍ധിക്കുന്നതില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി. ഓരോ ആറ് മണിക്കൂറിലും ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നു. ഒരു ദിവസം നാല് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു. എല്ലായിടത്തും ബലാത്സംഗങ്ങള്‍, എന്താണ് രാജ്യത്ത് സംഭവിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടി എടുക്കണമെന്നും കോടതി...
ന്യൂഡല്‍ഹി: വിവാഹ മോചനത്തിന് കാരണമായി സ്ത്രീയുടെ അവിഹിത ബന്ധത്തെ ചൂണ്ടികാണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിവാഹിതയാണെങ്കിലും സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തെ അംഗീകരിക്കണമെന്ന് അഭിപ്രായപ്പെട്ടത്. വിവാഹേതര ബന്ധത്തില്‍ ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം പരിശോധിക്കുന്നതിനിടെയാണ് ജഡ്ജിമാരുടെ നിരീക്ഷണം....
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജഡ്ജി ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും. കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. രണ്ട് വട്ടം കൊളീജിയം ശുപാര്‍ശ കേന്ദ്രം തിരിച്ചയച്ചിരുന്നു. ഉന്നത ജുഡീഷ്യറിയിലും ജോസഫിന്റെ നിയമനം വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ചെന്നൈ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി,...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. ജനങ്ങളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള നീക്കം, രാജ്യത്തെ നിരീക്ഷണ വലയത്തിലാക്കുന്നതിനു തുല്യമാണെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ 'സോഷ്യല്‍ മീഡിയ ഹബ്' രൂപീകരിക്കാന്‍ വാര്‍ത്താവിതരണ...
ന്യൂഡല്‍ഹി: താല്‍ക്കാലിക ഡിജിപിമാരെ നിയമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഡിജിപിമാര്‍ വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് നിയമിക്കുന്നവരുടെ പട്ടിക തയ്യാറാക്കണം. യുപിഎസ്‌സി പാനലില്‍ നിന്ന് നിയമനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഡിജിപിമാര്‍ക്ക് രണ്ട് വര്‍ഷം കാലാവധി ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ചീഫ്...
ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ശീല-ബലാത്സംഗ വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കി സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ മദന്‍...