സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ടല്ലെന്ന് വ്യക്തമാകുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. സിൽവർലൈൻ പദ്ധതി മരവിപ്പിക്കുന്നതിന് കെ-റെയിലും സർക്കാരും തീരുമാനിച്ചിട്ടില്ലെന്ന് കെ–റെയിൽ എംഡി വി.അജിത് കുമാർ പറഞ്ഞു. സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. പദ്ധതിക്കുവേണ്ട സാമൂഹികാഘാത പഠനമാണ് നടന്നുകൊണ്ടിരിക്കുന്നത്.
കല്ലിട്ട സ്ഥലങ്ങളിൽ പഠനം...
ഇന്ന് ദില്ലി ചേർന്ന ബിജെപി പാർലമെൻ്ററി പാർട്ടി യോഗം ദ്രൗപതി മുർമുവിനെ എൻഡിഎ മുന്നണിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡയും അമിത്ഷാ, നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ് എന്നീ പ്രമുഖ നേതാക്കളും സംഘടനാ ചുമതലയുള്ള സെക്രട്ടറി ബി.എൽ.സന്തോഷും...
തങ്ങൾ ഉറച്ച ശിവസൈനികരാണെന്നും അധികാരത്തിനായി ചതിക്കില്ലെന്നും വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ. മഹാരാഷ്ട്രയിലെ സഖ്യ സർക്കാരിനെ പ്രതിസന്ധിയിലാക്കി നടത്തിയ വിമത നീക്കത്തിന് പിന്നാലെയായിരുന്നു മന്ത്രികൂടിയായ ഷിൻഡെയുടെ പ്രതികരണം.
‘ഞങ്ങൾ ബാൽതാക്കറെയുടെ അടിയുറച്ച ശിവസൈനികരാണ്. ബാലസാഹെബ് നമ്മെ പഠിപ്പിച്ചത് ഹിന്ദുത്വമാണ്. ബാലാസാഹെബിന്റെ തത്വങ്ങളും ശിക്ഷണങ്ങളും കാരണം...
ബിജെപി നേതാവിനെ സർക്കാർ അഭിഭാഷകനായി നിയമിച്ച നടപടി സംസ്ഥാന സർക്കാർ റദ്ദാക്കി. വിനോജ് കുമാറിന്റെ നിയമനമാണ് റദ്ദാക്കിയത്. ദേവികുളം സബ് കോടതിയിൽ അഡീഷണൽ പ്രൊസിക്യൂട്ടർ പദവിയിലായിരുന്നു നിയമനം. സിപിഎം അഭിഭാഷക സംഘടനയിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ബിജെപി ജില്ലാ കമ്മിറ്റി അംഗമാണ് വിനോജ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ.എസ്.യു ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെ ആക്രമണം. വീടിന് നേരെ ബിയർ കുപ്പി എറിഞ്ഞു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കെപിസിസി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് അനന്തകൃഷ്ണൻ സിപിഎം കൊടി കത്തിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അനന്തകൃഷ്ണന് നേരെ വ്യാപക...
സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരത്തെ വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി രംഗത്തെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ രോമത്തെ തൊടാൻ ഒരു പുല്ലനെയും അനുവദിക്കില്ല. പെപ്പടിയും ഉമ്മാക്കിയും കാട്ടി ആരും പേടിപ്പിക്കാൻ നേക്കണ്ട,...
കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിനും മാസ്കിനും പൊതുപരിപാടികളിൽ വിലക്കുണ്ടെന്നതു വ്യാജ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഏതൊരാൾക്കും അവർക്ക് ഇഷ്ടമുള്ള നിറത്തില്‍ വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. കേരളം ഇന്നു കാണുന്ന നേട്ടങ്ങൾ സ്വന്തമാക്കാൻ മുന്നിൽനിന്ന എൽഡിഎഫ് സർക്കാർ നിലനിൽക്കുമ്പോൾ, പ്രത്യേക വസ്ത്രം ധരിക്കാൻ പാടില്ല...
നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഡൽഹി ഓഫിസിലെത്തി. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. പ്രകടനവുമായി അണികളും നേതാക്കളും ഇഡി ഓഫിസിനു മുന്നിലെത്തിയിട്ടുണ്ട്. ഏറെ നാടകീയ രംഗങ്ങള്‍ക്കാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്....