സിപിഎം കൊടി കത്തിച്ചതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കെഎസ്‌യു ജില്ലാ സെക്രട്ടറിയുടെ വീട് ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ.എസ്.യു ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെ ആക്രമണം. വീടിന് നേരെ ബിയർ കുപ്പി എറിഞ്ഞു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കെപിസിസി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് അനന്തകൃഷ്ണൻ സിപിഎം കൊടി കത്തിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അനന്തകൃഷ്ണന് നേരെ വ്യാപക പ്രതിഷേധങ്ങളുയർന്നിരുന്നു.

സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് അനന്തകൃഷ്ണൻ ആരോപിച്ചു. സംഭവസമയത്ത് അനന്തകൃഷ്ണൻ വീട്ടിൽ ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ വ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിന് തുടർച്ചയായി തിങ്കളാഴ്ച കെപിസിസി ഓഫീസിന് മുൻവശത്തും വി.കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസിന് പരിസരത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. ഇവിടെവെച്ചാണ് അനന്തകൃഷ്ണൻ സിപിഎമ്മിന്റെ കൊടി കത്തിച്ചത്. അതിനുശേഷം സിപിഎമ്മിന്റെ ഭാഗത്തുനിന്ന് അനന്തകൃഷ്ണനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി വീടിനുനേരെ അക്രമം ഉണ്ടായത്.

അനന്തകൃഷ്ണനെ വീടിന് പുറത്തേക്ക് ഇറക്കി വിടണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു അക്രമികൾ വീടിനടുത്തേക്ക് പാഞ്ഞടുത്തത്. കൈയിലുണ്ടായിരുന്ന ബിയർ കുപ്പികൾ വീട്ടിലേക്ക് എറിയുകയും ചെയ്തു. അക്രമത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.

മുഖം മറച്ച് മുദ്രവാക്യവുമായെത്തിയ നാലുപേരാണ് അക്രമം നടത്തിയതെന്ന് അനന്തകൃഷ്ണൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വീട്ടുകാരെയടക്കം അസഭ്യം പറഞ്ഞതായും തൊട്ടടുത്ത വീട്ടുകാർ ബഹളം കേട്ട് ഇറങ്ങിവന്നപ്പോൾ അക്രമികൾ ഓടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. അക്രമികൾ ‘എ എ റഹീം സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചിരുന്നതായും അദ്ദേഹം പറയുന്നു.

അവിഹിത ബന്ധം; ഭര്‍ത്താവിനെയും സ്ത്രീയെയും ഭാര്യ നഗ്നരാക്കി നടത്തിച്ചു; ഒടുവിൽ…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7