മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ രാജിവച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏറെ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് രാജി. തൻ്റെ ഫേസ്ബുക്ക് പേജിൽ, ലൈവിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. തൻ്റെ എംഎൽസി അംഗത്വവും അദ്ദേഹം രാജിവച്ചു.
താക്കറെ കുടുംബത്തിൽ നിന്ന് സർക്കാരിൻ്റെ ഭാഗമാവുന്ന ആദ്യ നേതാവാണ് ഉദ്ധവ്...
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മോദി ഭരണത്തെ തെല്ലും ഭയമില്ലാത്ത രഞ്ജിത്തിനെ അറിയുമോ എന്നാണ് മന്ത്രി സുധാകരനോട് ചോദിച്ചിരിക്കുന്നത്. യശ്വന്ത് ജിയെ...
തിരുവനന്തപുരം: നിയമസഭയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി. വേണ്ടാത്ത കാര്യങ്ങൾ പറയാനാണോ ഈ സഭാ വേദി. രാഷ്ട്രീയമായി കാര്യങ്ങൾ പറയണം. പറഞ്ഞ കാര്യങ്ങളെ കുറിച്ച് എന്താണോ പറയാൻ ഉള്ളത് അത് പറയണം. ഞങ്ങളുടെ ഭാഗത്ത് തെറ്റുകളുണ്ടെങ്കിൽ അത് പറയണം. വീട്ടിൽ കഴിയുന്ന ആളുകളെ ആക്ഷേപിക്കരുത്. അതാണോ സംസ്കാരം....
നിയമസഭയിൽ ആഞ്ഞടിച്ച് കെ കെ രമ. ആരോപണങ്ങളുയരുമ്പോള്‍ വാല്‍മുറിച്ചോടുന്ന പല്ലിയുടെ കൗശലമാണ് മുഖ്യമന്ത്രി കാട്ടുന്നതെന്ന് കെ.കെ.രമ അഭിപ്രായപ്പെട്ടു. “സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വിജിലന്‍സ് ഡയറക്ടറെ മാറ്റി. മടിയില്‍ കനമില്ലെന്ന വാദം പൊളിയാണ്. കനത്ത കനമുള്ളതുകൊണ്ടാണ് ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെ വക്കീല്‍ നോട്ടിസ് പോലും...
സ്വർണക്കടത്ത് കേസ് യുഡിഎഫ് അടുക്കളയിൽ വേവിച്ച വിവാദമല്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണം തെറ്റാണെങ്കിൽ എന്ത് കൊണ്ട് അപകീർത്തി കേസ് കൊടുക്കുന്നില്ലെന്ന് ഷാഫി പറമ്പിൽ ചോദിച്ചു.
സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തത് പൊലീസ് മനസ്സിലാക്കിയത് സി.സി.ടിവി ദ്യശ്യങ്ങൾ നോക്കിയാണ്....
നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചട്ടവിരുദ്ധമായി ബാനറും പ്ലക്കാര്‍ഡും പ്രതിപക്ഷം ഉയര്‍ത്തി. പ്രതിപക്ഷം നല്‍കിയ നോട്ടീസ് അവര്‍ തന്നെ തടസ്സപ്പെടുത്തി. അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല....
വലിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ നിയമസഭയിലെ ദൃശ്യങ്ങളൊന്നും സഭാ ടി.വിയിൽ ലഭിക്കുന്നില്ല. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളൊന്നും മാധ്യമങ്ങൾക്ക് ലഭിക്കാത്ത അവസ്ഥയാണ്. ലൈവ് ദൃശ്യങ്ങൾ കൊടുക്കാതെ പഴയ ദൃശ്യങ്ങൾ മാത്രമാണ് സഭാ ടിവി വഴി മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്നത്. . സെൻസറിംഗിന് സമാനമായ നിയന്ത്രണമാണ് സഭയിൽ...
വിമത എംഎൽഎമാരെ അയോഗ്യരാക്കുമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്‌പീക്കർക്ക് ഉദ്ദവ് താക്കറെ വിഭാഗം കത്ത് നൽകിയതിനോട് പ്രതികരിച്ച് ഏക്‌നാഥ് ഷിൻഡെ. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാത്ത 12 എംഎൽഎമാരെ അയോഗ്യരാക്കും എന്ന് തങ്ങളെ ഭീഷണിപ്പെടുത്താനാകില്ലെന്ന് ഷിൻഡെ ട്വിറ്ററിൽ പ്രതികരിച്ചു. ബാലാസാഹെബ് താക്കറെയുടെ യഥാർത്ഥ ശിവസേന തങ്ങളാണെന്നും ഷിൻഡെ...