Tag: politics

മന്ത്രിതല ചർച്ച വേണമെന്നില്ല; ഉദ്യോ​ഗാർത്ഥികൾ ഇന്നു മുതൽ ഉപവാസ സമരത്തിലേക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരം 24-ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് മുതല്‍ ഉപവാസ സമരമിരിക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. അതേസമയം പ്രശ്‌ന പരിഹാരത്തിന് മന്ത്രിതല ചര്‍ച്ച വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക ചര്‍ച്ചകള്‍ക്ക്...

350 പേരുടെ ജോലി സര്‍ക്കാര്‍ നഷ്ടപ്പെടുത്തി: ഉമ്മന്‍ ചാണ്ടി

ഇടതുഭരണകാലത്ത് കാലാവധി കഴിഞ്ഞ 31 പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ ഒന്നരവര്‍ഷം കൂടി നീട്ടിയിരുന്നെങ്കില്‍ 350 പേര്‍ക്ക് ജോലി കിട്ടുമായിരുന്നെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 133 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഇടതു ഭരണകാലത്ത് കഴിഞ്ഞത്. ഇവ നീട്ടിയിരുന്നെങ്കില്‍ എത്ര പേര്‍ക്ക് കൂടി ജോലി...

രമേഷ് പിഷാരടി കോൺ​ഗ്രസിലേക്ക്; ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും

കൊച്ചി: ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര ഇന്ന് വൈകിട്ട് ഹരിപ്പാട് എത്തുമ്പോള്‍ രമേഷ് പിഷാരടി സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഇവിടെ വെച്ച് ഇദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് ഔദ്യോഗികമായി സ്വീകരിക്കും. ഷാഫി പറമ്പില്‍...

പാലായില്‍ തന്നെ മത്സരിക്കുമെന്ന് കാപ്പന്‍; എല്‍ഡിഎഫ് സീറ്റ് നല്‍കിയില്ലെങ്കില്‍ എന്തുചെയ്യുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുളളൂ

ന്യൂഡല്‍ഹി: പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പന്‍. മുന്നണിമാറ്റത്തെ കുറിച്ച് ശരദ് പവാറും പ്രഫുല്‍ പട്ടേലുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനിക്കും. ശരദ് പവാറുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പന്‍ ആവര്‍ത്തിച്ചതോടെ എല്‍ഡിഎഫ് സീറ്റ്...

ശബരിമല: നിലപാട് പിന്‍വലിച്ച് എം.എ.ബേബി; പ്രചാരണം പാർട്ടിയുടെ നിലപാടല്ലെന്ന്

തിരുവന്തപുരം: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ സത്യവാങ്മൂലം നല്‍കുമെന്ന നിലപാട് പിന്‍വലിച്ച് സിപിഎം പി.ബി.അംഗം എം.എ.ബേബി. സത്യവാങ്മൂലം കൊടുക്കുന്നു എന്ന നിലയില്‍ താന്‍ പറഞ്ഞുവെന്ന പ്രചാരണം തന്റെയോ പാര്‍ട്ടിയുടെയോ കാഴ്ചപ്പാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി ഇക്കാര്യത്തില്‍ വിധി പ്രസ്താവിക്കുമ്പോള്‍ ഇടത് സര്‍ക്കാരാണ് ഭരണത്തിലുളളതെങ്കില്‍...

എല്ലാ ദേവസ്വം ബോർഡുകളും ആദ്യം തന്നെ പിരിച്ചുവിടുമെന്ന് കെ. സുരേന്ദ്രൻ

ബിജെപി അധികാരത്തിൽ വന്നാൽ കേരളത്തിലെ എല്ലാ ദേവസ്വംബോർഡുകളും ആദ്യം തന്നെ പിരിച്ചുവിടുമെന്ന് കെ.സുരേന്ദ്രൻ. രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണമേൽപ്പിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. കേരളത്തിലെ ക്ഷേത്രങ്ങൾ തകരുന്നതിന്റെ പ്രധാനകാരണം സർക്കാരിന്റെ അധീനതയിൽ കൊണ്ടുവരാൻ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന നീക്കങ്ങളാണ്. ശബരിമല പ്രക്ഷോഭ കാലത്ത് യുഡിഎഫ്...

ശബരിമല പ്രശ്നത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല

ശബരിമല പ്രശ്നത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ അഫിഡവിറ്റ് തിരുത്തിക്കൊടുക്കാൻ തയ്യാറാകുമോ ? വിശ്വാസികൾക്ക് ഒപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് പറയാൻ പോലും കഴിയാത്ത സ്ഥിതിയിൽ സിപിഎം മാറികൊണ്ടിരിക്കുന്നു. സമ്പന്ന -...

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് തൊഴിൽസുരക്ഷ ഉറപ്പാക്കുന്ന കരട് ബില്ലുമായി യു.ഡി.എഫ്.

ശബരിമലയുടെ കാര്യത്തിൽ പുതിയ നിയമനിർമാണത്തിനായി കരട് ബിൽ തയ്യാറാക്കിയ മാതൃകയിലാണ് പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ തൊഴിൽസംരക്ഷണം ഉറപ്പുവരുത്തുന്ന നിയമത്തിന്റെ കരടും തയ്യാറാക്കിയിരിക്കുന്നത്. 'കേരള പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ തൊഴിൽ അവകാശ സംരക്ഷണ നിയമം 2021' എന്ന പേരിലാണ് കരട് ബിൽ തയ്യാറാക്കിയിരിക്കുന്നത്. മുൻ...
Advertismentspot_img

Most Popular

G-8R01BE49R7