ശബരിമലയുടെ കാര്യത്തിൽ പുതിയ നിയമനിർമാണത്തിനായി കരട് ബിൽ തയ്യാറാക്കിയ മാതൃകയിലാണ് പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ തൊഴിൽസംരക്ഷണം ഉറപ്പുവരുത്തുന്ന നിയമത്തിന്റെ കരടും തയ്യാറാക്കിയിരിക്കുന്നത്. ‘കേരള പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ തൊഴിൽ അവകാശ സംരക്ഷണ നിയമം 2021’ എന്ന പേരിലാണ് കരട് ബിൽ തയ്യാറാക്കിയിരിക്കുന്നത്.
മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അസഫ് അലിയാണ് ഇതു തയ്യാറാക്കിയത്. ആറുമാസം കൂടുമ്പോൾ വകുപ്പ് മേധവികൾ പി.എസ്.സി.ക്ക് ഉണ്ടാകാനിടയുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് കരട് ബില്ലിൽ പറയുന്നു. ജനുവരി ഏഴിനും ജൂലായ് ഏഴിനുമാണ് എല്ലാ വർഷവും ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടത്. ഒഴിവുകളുണ്ടാകാൻ സാധ്യതയില്ലെങ്കിൽ അതും അറിയിക്കണം. പി.എസ്.സി.യെ അറിയിച്ച ഒഴിവുകൾ ജൂണിലും ഡിസംബറിലുമായി വകുപ്പ് മേധാവികളെയും അറിയിക്കണം. വകുപ്പ് മേധാവികൾ ഒഴിവുകൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണം.
റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികയിൽ താത്കാലിക നിയമനം നടത്തരുത്. എന്നാൽ, എംപ്ലോയ്മെന്റ് വഴിയുള്ള നിയമനത്തിനു തടസ്സമില്ലെന്നും നിയമത്തിൽ പറയുന്നു. ഈ നിർദേശങ്ങൾ ലംഘിച്ചാൽ മൂന്നുമാസം മുതൽ രണ്ടുവർഷംവരെ തടവിനു ശിക്ഷിക്കാമെന്നും കരട് ബില്ലിൽ പറയുന്നു.
#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live