എല്ലാ ദേവസ്വം ബോർഡുകളും ആദ്യം തന്നെ പിരിച്ചുവിടുമെന്ന് കെ. സുരേന്ദ്രൻ

ബിജെപി അധികാരത്തിൽ വന്നാൽ കേരളത്തിലെ എല്ലാ ദേവസ്വംബോർഡുകളും ആദ്യം തന്നെ പിരിച്ചുവിടുമെന്ന് കെ.സുരേന്ദ്രൻ. രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണമേൽപ്പിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. കേരളത്തിലെ ക്ഷേത്രങ്ങൾ തകരുന്നതിന്റെ പ്രധാനകാരണം സർക്കാരിന്റെ അധീനതയിൽ കൊണ്ടുവരാൻ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന നീക്കങ്ങളാണ്.

ശബരിമല പ്രക്ഷോഭ കാലത്ത് യുഡിഎഫ് നേതാക്കൾ മാളത്തിലൊളിച്ചു. കോൺഗ്രസിന്റെ ഒരു നേതാവും സമരത്തിൽ ജനങ്ങളോടൊപ്പം ഇല്ലായിരുന്നു. കോൺഗ്രസിന്റെ ഒരു ബൂത്ത് നേതാവിന് പോലും ശബരിമല സമരത്തിന്റെ പേരിൽ കേസില്ല. പത്തനംതിട്ടയ്ക്കപ്പുറത്തേക്ക് കോൺഗ്രസിനെ എവിടേയും കണ്ടില്ല. ഞങ്ങളാണ് സർക്കാരിനെ മുട്ടുകുത്തിച്ചത്.

ശബരിമല വിഷയത്തിൽ ഉമ്മൻചാണ്ടിയെ പോലെ ക്രൂരമായ നിലപാട് സ്വീകരിച്ചയാൾ വേറെ ആരുമില്ല. ഒരു പ്രസ്താവന പോലും അദ്ദേഹം അന്ന് ഇറക്കിയില്ല. അത് ഹിന്ദുക്കളുടെ കാര്യമല്ലേ അവർ എന്തുവേണമെങ്കിലും ആയിക്കോട്ടെ എന്ന നിലപാടായിരുന്നു ഉമ്മൻചാണ്ടിക്ക്.

ശബരിമല കാലത്ത് വിശ്വാസികൾക്കെതിരേ എടുത്ത എല്ലാ കേസുകളും പിൻവലിക്കാൻ പിണറായി സർക്കാർ തയ്യാറുണ്ടോയെന്ന് പറയണം. ശബരിമല വിഷയത്തിൽ നിലപാട് മാറ്റിയെന്ന് പറയുന്നവർ അത് പരസ്യമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

തങ്ങൾ അധികാരത്തിൽ വന്നാൽ ഉത്തർപ്രദേശ് മാതൃകയിൽ ലൗ ജിഹാദ് തടയാനുള്ള നിയമംകൊണ്ടുവരും. യുഡിഎഫും എൽഡിഎഫും അതിന് തയ്യാറുണ്ടോയെന്ന് പറയണം. വിശ്വാസികളുടെ കാര്യത്തിൽ പ്രസ്താവനകൾ കൊണ്ട് കാര്യമില്ല. നടപടികളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live

Similar Articles

Comments

Advertismentspot_img

Most Popular