കാലടി ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാലയിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുള്ള നിയമനത്തില്‍ ക്രമക്കേട് നടന്നതായി കാണിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ധര്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്ത് പുറത്ത്. ഡോ.ടി. പവിത്രന്‍, ഡോ. ഉമര്‍ തറമ്മേല്‍, ഡോ.കെ.എം. ഭരതന്‍. എന്നിവര്‍ ചേര്‍ന്ന്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ 'ചെത്തുകാരന്റെ മകന്‍'പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെ വിമര്‍ശിക്കുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ. തിരുത്തലുമായി രംഗത്ത്. സംഭവത്തില്‍ കെ. സുധാകരനോട് ക്ഷമ ചോദിച്ച ഷാനിമോള്‍ ഉസ്മാന്‍ സുധാകരനോട് ഫോണില്‍ പോലും സംസാരിക്കാതെ...
ചെന്നിത്തലയുടെ യാത്രയിൽ കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് കേസ്.
ഐശ്വര്യയാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് തളിപ്പറമ്പിൽ ഡിസിസി പ്രസിഡൻ്റ് അടക്കം400 പേർക്കെതിരെ ആണ് പൊലീസ് കേസെടുത്തത്.
ശ്രീകണ്ഠപുരത്തും 400 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പല സ്ഥലങ്ങളിലും സീറ്റു ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. അതിനിടെ ഇടതു സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രതീക്ഷകളും അഭ്യൂഹങ്ങളും ഏറെയാണ്. ഇന്നും നാളെയും മറ്റന്നാളുമായി നടക്കുന്ന സിപിഎം നേതൃയോഗങ്ങളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരാനിരിക്കെ സിപിഎമ്മിലെ മുതിര്‍ന്ന...
തിരുവനന്തപുരം: താൻ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മത്സരിക്കാതെ പ്രചാരണം നടത്തണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അതായിരിക്കും ഏറ്റവും സന്തോഷമുള്ള കാര്യമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
എന്നാൽ മത്സരിച്ചേ മതിയാകൂ എന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കേണ്ടിവരും.
തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന...
ഐശ്വര്യ യാത്രക്ക് ആദരാഞ്ജലി അര്‍പ്പിച്ചതില്‍ വീക്ഷണം പത്രത്തോട് കെ.പി.സി.സി വിശദീകരണം തേടി.
ആശംസക്ക് പകരം ആദരാഞ്ജലികള്‍ എന്ന് പ്രയോഗിച്ചതിനാണ് വിശദീകരണം തേടിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്‍റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഞായറാഴ്ച വൈകിട്ടാണ് തുടക്കമാവുക. മഞ്ചേശ്വരത്ത് വൈകിട്ട് മൂന്നിന് മുന്‍ മുഖ്യമന്ത്രി...
ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും വി.എസ് അച്യുതാനന്ദന്‍ രാജിവച്ചു. ആരോഗ്യകാരണങ്ങളാലാണ് രാജി എന്നാണ് വിശദീകരണം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് നൽകി.
ഭരണപരിഷ്കാര കമ്മിഷന്‍റെ ഭാഗത്ത് നിന്ന് 11 റിപ്പോര്‍ട്ടുകള്‍ നല്‍കി. രണ്ടെണ്ണം കൂടി നൽകാനുണ്ടെന്ന് വി.എസ് വ്യക്തമാക്കി. ഇവയിലെ തുടര്‍നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ...