Tag: media

പെരുന്നാളിന് പള്ളികളില്‍ 40പേര്‍ മാത്രം; തെറ്റായ വാര്‍ത്തയ്‌ക്കെതിരെ കര്‍ശന നടപടി- മലപ്പുറം കളക്ടര്‍

മലപ്പുറം: ബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളില്‍ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് മലപ്പുറം ജില്ലാ കളക്ടര്‍. ഇവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവരോ ആയിരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതാണ്. ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക്...

ഷൂട്ടിങ്ങിന് അനുമതിയില്ല; സിനിമ നിർമാണവും അന്യസംസ്ഥാനങ്ങളിലേക്ക്, മുഖ്യമന്ത്രി ഇടപെടണമെന്ന് സംഘടനകൾ

കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സിനിമാ ചിത്രീകരണത്തിന് കേരളത്തില്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകള്‍. കേരളത്തില്‍ അനുമതിയില്ലാത്തതിനാല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി അടക്കം ഏഴ് സിനിമകളുടെ ചിത്രീകരണം മറ്റു സംസ്ഥാനങ്ങളില്‍ വച്ചാണ് നടക്കുന്നത്. ഈ സാഹചര്യം...

‘നന്ദി മോഹന്‍ലാല്‍ സര്‍, സുചിത്ര മാഡം… പ്രണവിനെപ്പോലെ മനോഹരമായ മനുഷ്യജീവനെ ഞങ്ങള്‍ക്കു നല്‍കിയതിന്’

പ്രണവ് മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. താരപുത്രനുമായുള്ള ആദ്യ കൂടിക്കാഴ്ച വിവാരിച്ചാണ് അല്‍ഫോന്‍സിന്റെ ആശംസ കുറിപ്പ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലെ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചാണ് അല്‍ഫോന്‍സ് കുറിപ്പ് പങ്കുവെച്ചത്. അല്‍ഫോന്‍സിന്റെ വാക്കുകള്‍...

‘ഉറപ്പാ പണികിട്ടും, ഇവിടെ ഒരു സ്ത്രീയും ഒറ്റക്കല്ല’; ശ്രദ്ധ നേടി ഹ്രസ്വചിത്രം

സ്ത്രീധന പീഡനത്തിൽ പൊറുതിമുട്ടി ജീവിതം ഹോമിക്കുന്നവർ നിരവധിയുണ്ട്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാവുകയാണ് മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക തയ്യാറാക്കിയ ഹ്രസ്വചിത്രം. View this post on Instagram...

കല്ലായി മാറുന്ന കുഞ്ഞ്; ഇത് അപൂർവ ജനിതക രോഗം

അപൂർവമായ ജനിതക രോഗത്താൽ മകൾ കല്ലായി മാറുന്നതിന് സാക്ഷ്യം വഹിക്കുകയാണ് യുകെയിലെ റോബിൻസ് ദമ്പതികൾ. ഇവരുടെ അഞ്ചുമാസം പ്രായമായ മകൾ ലെക്സി റോബിൻസിനാണ് 20 ലക്ഷം പേരിൽ ഒരാൾക്ക് വരുന്ന അപൂർവ ജനിതകരോഗം പിടിപെട്ടിരിക്കുന്നത്. ഫൈബ്രോ ഡിസ്പ്ലാസിയ ഒസ്സിഫിക്കൻസ് പ്രോഗ്രസീവ(എഫ് ഒ പി )...

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍; ട്വിറ്ററിനെതിരെ പുതിയ കേസ്

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെ ഡല്‍ഹിയില്‍ കേസ്. കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ രാജ്യത്ത് നിയമ പരിരക്ഷ നഷ്ടപ്പെട്ട ട്വിറ്ററിനെതിരെ ഫയല്‍ ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്. ഐ.ടി - പോക്‌സോ നിയമങ്ങള്‍ പ്രകാരമുള്ളതാണ് പുതിയ കേസ്. ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം...

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

തിരുവനന്തപുരം: അനധികൃതമായി സർവീസിൽ നിന്നും വർഷങ്ങളായി വിട്ടു നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടർമാരെ പിരിച്ചുവിട്ടു. പലതവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കാൻ താത്‌പര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് സർക്കാർ കർശന നടപടി സ്വീകരിച്ചത്. അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നവർ എത്രയും വേഗം സർവീസിൽ...

മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം

തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ ഓപ്പൺ സൊസൈറ്റി പുരസ്കാരമാണ് ശൈലജയെ തേടി എത്തിയത്. നിരവധി പ്രഗത്ഭരെ തേടിയെത്തിയ പുരസ്കാരം ആദ്യമായാണ് കേരളത്തിലേക്കെത്തുന്നത്. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം കൊടുത്തതിനാണ് അംഗീകാരം. പൊതു...
Advertismentspot_img

Most Popular