മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ ബിജു മേനോന്‍ വില്ലന്‍. വിവേക് ഒബ്‌റോയി അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.
ഗോഡ്ഫാദര്‍ എന്ന പേരിലാണ് തെലുങ്ക് ലൂസിഫര്‍ പുറത്തിറക്കുന്നത്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ നയന്‍താര അവതരിപ്പിക്കും.
മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരഞ്ജീവി ബാനറിനൊപ്പം സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാള ചിത്രത്തില്‍ നിന്ന് ഏതാനും മാറ്റങ്ങളോടെയാണ് ചിത്രം ഒരുക്കുന്നത്.