പെരുന്നാളിന് പള്ളികളില്‍ 40പേര്‍ മാത്രം; തെറ്റായ വാര്‍ത്തയ്‌ക്കെതിരെ കര്‍ശന നടപടി- മലപ്പുറം കളക്ടര്‍

മലപ്പുറം: ബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളില്‍ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് മലപ്പുറം ജില്ലാ കളക്ടര്‍. ഇവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവരോ ആയിരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതാണ്. ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്. ഇത് സംബന്ധിച്ച് വരുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

ബലികര്‍മ്മം നടക്കുന്ന സമയത്ത് വളരെ കുറച്ച് പേര്‍ മാത്രമേ സ്ഥലത്ത് കൂടാന്‍ പാടുള്ളൂ. ഇവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ, വാക്സിനേഷന്‍ നടത്തിയവരോ ആയിരിക്കണം. ബലികര്‍മ്മം നടത്തിയ മാംസം വീടുകളിലേക്ക് പാര്‍സലായി വിതരണം ചെയ്യുന്നതിനുള്ള സജ്ജീകരണം ബന്ധപ്പെട്ടവര്‍ നടത്തേണ്ടതാണ്.

ബക്രീദിനോടനുബന്ധിച്ച് ഗൃഹ സന്ദര്‍ശനം പരമാവധി ഒഴിവാക്കേണ്ടതാണ്. 10 വയസ്സിന് താഴെയുള്ളവരും, 60 വയസ്സിന് മുകളിലുള്ളവരും മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ നിന്ന് അനാവശ്യമായി പുറത്ത് പോകാന്‍ പാടില്ല.

കടകളില്‍ പരമാവധി തിരക്ക് കുറക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും, സാനിറ്റൈസേഷന്‍ നടത്തുന്നതിന് സൗകര്യം ഏര്‍പ്പെടുത്തേണ്ടതും കൂടാതെ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertisment

Most Popular

സംസ്ഥാനത്തെ എല്ലാ തീയേറ്ററുകളും 25 ന് തുറക്കും

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും 25 ന് തന്നെ തുറക്കും. ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗമാണ് നിർണായക തീരുമാനം എടുത്തത്....

സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്ന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,എറണാകുളം,ഇടുക്കി,...

വ്യാജ മാർക്ക് ലിസ്റ്റ് ഉപയോഗിച്ച് കോളേജിൽ പ്രവേശനം നേടിയ ബിജെപി എംഎൽഎയ്ക്ക് 5 വർഷം തടവ്

വ്യാജ മാർക്ക് ലിസ്റ്റ് ഉപയോഗിച്ച് കോളേജിൽ പ്രവേശനം നേടിയ സംഭവത്തിൽ ബിജെപി എംഎൽഎ ഇന്ദ്രപ്രതാപ് തിവാരിയ്ക്ക് 5 വർഷം തടവ് ശിക്ഷ വിധിച്ച് പ്രത്യേക കോടതി. അയോധ്യയിലെ ഗോസായിഗഞ്ചിൽ നിന്നുള്ള ബിജെപി എംഎൽഎയാണ്...