Tag: #health

സംസ്ഥാനത്ത് കൊറോണ പരിശോധിക്കുകയോ തിരിച്ചറിയുകയോ ചെയ്യാത്ത 239 രോഗികള്‍ വരെ ഉണ്ടാകാന്‍ സാധ്യതയെന്നു പഠനം

തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് പരിശോധിക്കുകയോ തിരിച്ചറിയുകയോ ചെയ്യാത്ത 239 രോഗികള്‍ വരെ ഉണ്ടാകാന്‍ സാധ്യതയെന്നു പഠനം. യുഎസില്‍ ഗവേഷകനും സ്റ്റാറ്റിസ്റ്റിക്കല്‍ സിഗ്‌നല്‍ പ്രോസസിങ് വിദഗ്ധനുമായ ഡോ. ജയകൃഷ്ണന്‍ ഉണ്ണിക്കൃഷ്ണന്‍, ഡേറ്റ സയന്റിസ്റ്റും മെഷീന്‍ ലേണിങ് വിദഗ്ധനുമായ ഡോ. സുജിത് മംഗലത്ത് എന്നിവര്‍ കേരളത്തിലെയും...

രാജ്യത്ത് കോറോണ രോഗികളുടെ എണ്ണം 42,533 ആയി, 1,373 മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ 24 മണിക്കൂറിനുള്ളില്‍ 2,553 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 72 മരണം കൂടി സംഭവിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 42,533ല്‍ എത്തി. ആകെ 1,373 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ 29,453...

അനുമതി ലഭിച്ചില്ല: കേരളത്തില്‍നിന്ന് ബിഹാറിലേക്ക് തൊഴിലാളികളുമായി പോകാനിരുന്ന ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കേരളത്തില്‍നിന്ന് ബിഹാറിലേക്ക് അതിഥി തൊഴിലാളികളുമായി പോകാനിരുന്ന ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ, തിരൂര്‍ സ്‌റ്റേഷനുകളില്‍നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ബിഹാര്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതാണു കാരണം. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍നിന്നു ബിഹാറിലേക്ക് 5574 അതിഥിത്തൊഴിലാളികളുമായി അഞ്ചു ട്രെയിനുകള്‍ ഇന്നലെ പുറപ്പെട്ടിരുന്നു. കണ്ണൂരില്‍ 1140 പേരുമായി...

സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരില്‍ 80 ശതമാനം പേര്‍ രോഗ മുക്തരായി..ചികിത്സയിലുള്ളത് 100 താഴെ പേര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരില്‍ 80 ശതമാനം പേര്‍ രോഗ മുക്തരായി. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ഞൂറിനു തൊട്ടടുത്തെത്തിയിരുന്നുവെങ്കിലും, ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം നൂറില്‍ താഴെയാണ്. രോഗം ബാധിച്ചവരില്‍ 80% പേരും രോഗമുക്തരായി. ഇന്നലെ 8 പേര്‍ കൂടി രോഗമുക്തരായി. കണ്ണൂര്‍ (6),...

വൈറസിന് കേരളത്തിനു പിന്നാലെ ബംഗാളിലും ജനിതകമാറ്റം ; ജനിതകവ്യതിയാനം നമ്മളെ എങ്ങനെ ബാധിക്കുമെന്നത് പറയാനാകില്ല

കൊല്‍ക്കത്ത: കേരളത്തിനും ഗുജറാത്തിനും പിന്നാലെ കോവിഡ് രോഗത്തിനും കാരണമായ സാര്‍സ് കോവ് 2 വൈറസിന് ബംഗാളിലും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലെ എസ്2 ഡൊമെയ്‌നിലാണ് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത്. കേരളം, ഗുജറാത്ത് സംസ്ഥാനങ്ങളില്‍നിന്നും ചൈനയിലെ വുഹാനില്‍നിന്നും ശേഖരിച്ച സാംപിളുകളുമായി താരതമ്യം ചെയ്തപ്പോഴാണ് വ്യതിയാനം...

അമ്മയെ ഒരു നോക്ക് കാണാനും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണം; ഇന്ത്യയിലെത്താന്‍ അവസരത്തിനായി കാത്ത് സുരേഷ് ബാബു

വാഷിങ്ടന്‍: 24 വര്‍ഷത്തില്‍ അധികമായി യുഎസില്‍ സ്ഥിര താമസമാക്കിയ സുരേഷ് ബാബു മുത്തുപാണ്ടി അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് നാട്ടിലേക്കു വരാനിരിക്കെയാണ് ലോക്ഡൗണ്‍ എത്തിയത്. കൊറോണ വൈറസ് ലോകമാകെ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ മാര്‍ച്ച് 22 ന് ശേഷമുള്ള എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും...

ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം 20,000 കടന്നു, ഇന്ന് രോഗം സ്ഥിരീകരിച്ചത് 1486 പേര്‍ക്ക്, ഇന്ന് മരിച്ചത് 49 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് മാത്രം 1486 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ രോഗികളുടെ എണ്ണം 20,471 ആയി. രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൂടിയ നിരക്കാണിത്. 24 മണിക്കൂറിനിടയില്‍ 49 മരണങ്ങളും...

ആശാവര്‍ക്കര്‍മാര്‍ക്ക് അധിക ഇന്‍സന്റീവായി പ്രതിമാസം ആയിരം രൂപ

തിരുവനന്തപുരം : ആശാവര്‍ക്കര്‍മാര്‍ക്ക് 2020 മാര്‍ച്ച് മുതല്‍ മെയ് വരെ നിബന്ധനകള്‍ പരിശോധിക്കാതെ ഓണറേറിയവും നിശ്ചിത ഇന്‍സന്റീവും നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്തുള്ള 26,475 ആശാവര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കോവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....
Advertismentspot_img

Most Popular

G-8R01BE49R7