പാലക്കാട്ട് വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ല…!!! പ്രധാനപ്പെട്ട സ്‌കൂളാണ് ഉമ്മന്‍ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ്…!! എന്ത് സംഭവിക്കുമ്പോഴും ആദ്യം ഓർക്കുന്ന പേര് ഉമ്മൻചാണ്ടിയുടേത്…!! ചാണ്ടി ഉമ്മൻ സ്ഥലത്ത് ഇല്ലാത്തപ്പോൾ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ…

പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാൻ പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയിലെത്തി. രാവിലെ 10 മണിയോട് കൂടിയായിരുന്നു സന്ദര്‍ശനം. കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി. രാഷ്ട്രീയ യാത്ര തുടങ്ങിയതും മുന്നോട്ട് പോകുന്നതും ഇവിടെ നിന്നാണെന്നും രാഷ്ട്രീയത്തില്‍ മാത്രമല്ല ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുമ്പോഴും ആദ്യം ഓര്‍ക്കുന്ന പേര് ഉമ്മന്‍ ചാണ്ടിയുടേതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

ജനങ്ങളുമായുള്ള കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്‌കൂളാണ് ഉമ്മന്‍ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ്. ഏതൊരു നേതാവും അത് അംഗീകരിക്കുന്നതാണ്. ആ പാതയിലൂടെ നടക്കാനും അനുകരിക്കാനുമൊക്കെയേ കഴിയുകയുള്ളൂ. അതുപോലെ എത്താന്‍ മറ്റൊരാള്‍ക്ക് കഴിയാത്തത് കൊണ്ടാണല്ലോ കേരള രാഷ്ട്രീയത്തിലെ തന്നെ ഒരു ക്ലാസിക് ചരിത്രമായി ആ മനുഷ്യന്‍ ഇങ്ങനെ അവശേഷിക്കുന്നത്- അദ്ദേഹം വ്യക്തമാക്കി.

പാലക്കാട്ടേത് ജനങ്ങളുടെ വിജയമാണെന്നും വര്‍ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.  ‘‘എസ്ഡിപിഐക്ക് എതിരെ ശക്തമായ നിലപാട് എടുത്തതു മുസ്‌ലിം ലീഗാണ്. ആ ലീഗിനൊപ്പം എസ്ഡ‍ിപിഐ ചേർന്നെന്നു പറഞ്ഞാൽ തമാശയാണ്. എസ്ഡിപിഐക്ക് എത്ര വോട്ടാണ് പാലക്കാടുള്ളത്.

എല്ലാത്തരം വർഗീയതയ്ക്ക് എതിരെയുമുള്ള വിജയമാണു പാലക്കാട് സംഭവിച്ചത്. വർഗീയത ഇളക്കി വിടാൻ സിപിഎമ്മും ബിജെപിയും പാലക്കാട് ശ്രമിച്ചു. മുനമ്പം വിഷയത്തിൽ ജനങ്ങളുടെ മനസ്സിൽ ആശങ്ക വിതറുന്നത് ആർഎസ്എസും സിപിഎമ്മുമാണ്. പാലക്കാട് അവസാന ദിനം രണ്ട് പത്രത്തിൽ മാത്രം പരസ്യം നൽകി വർഗീയത ഇളക്കാൻ ശ്രമിച്ചു. വർഗീയ ധ്രുവീകരണമാണ് എന്നു പറഞ്ഞ് പാലക്കാട്ടുകാരെ വീണ്ടും പരിഹസിച്ചാൽ അതിനുള്ള മറുപടി 2026ൽ അവർ നൽകും’’ – രാഹുൽ പറഞ്ഞു.

ബുമ്ര വീണ്ടും പണി തുടങ്ങി…, ഒസ്ട്രേലിയ തകരുന്നു…!!! 12/3 എന്ന നിലയിൽ മൂന്നാംദിനം അവസാനിച്ചു..!! സെഞ്ച്വറിയുമായി കോഹ്ലിയും ജയ്സ്വാളും ഇന്ത്യയ്ക്ക് കരുത്തായി…

‘‘അടുത്ത വർഷത്തെ തദ്ദേശ തിര‍ഞ്ഞെടുപ്പിൽ പാലക്കാട് തിരിച്ചു പിടിക്കാനുള്ള പ്രവർത്തനം ആരംഭിക്കും. പാലക്കാട് മെഡിക്കൽ കോളജ് വികസനമാണ് ആദ്യ പരിഗണനയെന്നും രാഹുൽ പറഞ്ഞു. എയിംസ് നിലവാരം ലക്ഷ്യമിട്ടാണ് ഉമ്മൻ ചാണ്ടി സർക്കാർ പാലക്കാട് ദേശീയ പാതയോരത്ത് മെഡിക്കൽ കോളജ് ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടുകൾ തിരിച്ചടിയാണ്. പാലക്കാട് ജില്ലയ്ക്കു തന്നെ പ്രയോജനപ്പെടുന്നതാണു മെഡിക്കൽ കോളജ്. മുൻ എംഎൽഎ ഉദ്ഘാടനം മാത്രം ബാക്കി വച്ച ഒട്ടേറെ പദ്ധതികളുണ്ട്. എംപിയുടെയും മുൻ എംഎൽഎയുടെയും ഉപദേശങ്ങൾ സ്വീകരിച്ചു മുന്നോട്ടു പോകും’’ – രാഹുൽ പറഞ്ഞു.

ചേലക്കരയിൽ ബിജെപിക്ക് വോട്ട് കൂടിയതിന് കാരണം വിവരിച്ച് കെ. രാധാകൃഷ്ണൻ…!!! എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും പരിശോധിക്കുമെന്ന് എംപി…

ജനങ്ങളുമായുള്ള ബന്ധത്തിന്റെ ആദ്യ മാതൃക ഉമ്മൻ ചാണ്ടിയാണ്. അത് അനുകരിക്കാൻ ശ്രമിക്കാനെ കഴിയൂ. അങ്ങനെ ഒരാളാകാൻ കഴിയില്ല. പാലക്കാട്ടേക്കുള്ള യാത്ര മാത്രമല്ല, രാഷ്ട്രീയ യാത്ര തുടങ്ങിയതു തന്നെ ഇവിടെ നിന്നാണെന്നും രാഹുൽ പറഞ്ഞു. ജീവിതത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ആദ്യം ഓർക്കുന്ന പേര് ഉമ്മൻ ചാണ്ടിയുടെതാണ്. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അദ്ദേഹം ഇല്ലാത്തതു നിർഭാഗ്യമാണ്. ചാണ്ടി ഉമ്മൻ വിദേശത്താണ്. അത് ഇനി വിവാദമാക്കേണ്ട. അദ്ദേഹം വിഡിയോ കോൾ ചെയ്തിരുന്നു. അടുത്തയാഴ്ച അദ്ദേഹം വരുമ്പോൾ ഒന്നുകൂടി പുതുപ്പള്ളിയിൽ വരണമെന്നു പറഞ്ഞിട്ടിട്ടുണ്ട്’’ – രാഹുൽ പറഞ്ഞു. പി.സി.വിഷ്ണുനാഥ് എംഎൽഎ, മുൻ എംഎൽഎ കെ.സി.ജോസഫ് തുടങ്ങിയവർക്കൊപ്പമാണ് രാഹുൽ പുതുപ്പള്ളിയിൽ എത്തിയത്.

പാലക്കാട്ടെ തോൽവിയിൽ പുകഞ്ഞ് ബിജെപി…!! കെ. സുരേന്ദ്രനെതിരേ പടയൊരുങ്ങുന്നു… മുരളീധരനം കൈവിട്ടു…!!! വിവാദങ്ങൾക്കിടെ അവലോകന യോഗം ഉടൻ ചേരും…

 

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7