Tag: Gold smuggling

സംശയങ്ങൾ ദൂരീകരിക്കപ്പെടുന്നത് വരെ ജനം ടിവിയുടെ ചുമതലകളിൽ നിന്ന് മാറിനിൽക്കുന്നു: അനിൽ നമ്പ്യാർ

സംശയങ്ങൾ ദൂരീകരിക്കപ്പെടുന്നത് വരെ ജനം ടിവിയുടെ ചുമതലകളിൽ നിന്ന് മാറിനിൽക്കുകയാണെന്ന് ജനം ടിവി കോർഡിനേറ്റർ അനിൽ നമ്പ്യാർ. ഞാൻ വഴി ജനം ടിവിയിലൂടെ ബിജെപിയുടെ ഉന്നതരെ അടിക്കുകയാണ് ഉദ്ദേശ്യം എന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. സ്വപ്നയെ ഉപദേശിക്കുകയോ അവർക്ക് നിർദ്ദേശങ്ങൾ നൽകുകയോ...

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; സ്വർണം ഒളിപ്പിച്ചത് ജ്യൂസറിനുള്ളിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ അരക്കിലോയിലേറെ സ്വർണം പിടികൂടി. ജ്യൂസറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. എയർ അറേബ്യ വിമാനത്തിലെത്തിയ തമിഴ്‌നാട് സ്വദേശി നസീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. ജ്യൂസർ വേർപെടുത്തി സ്വർണമെടുക്കാർ മൂന്നു മണിക്കൂർ വേണ്ടി വന്നു. അടുത്തിടെയായി കണ്ടതിൽ വച്ച് ഏറ്റവും വിദഗ്ധമായ രീതിയിലുള്ള ഒളിപ്പിക്കൽ ആയിരുന്നു...

സ്വര്‍ണക്കടത്ത് വിവരം ചോര്‍ന്നതിനു കാരണം ? ഒറ്റിയത് ലോക്ഡൗണ്‍ സമയത്തെ രണ്ടാമത്തെ പാഴ്‌സല്‍ വന്നപ്പോള്‍

കൊച്ചി : കോവിഡ് ലോക്ഡൗണ്‍ കാലത്തു യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലിന്റെ മറവില്‍ 15 തവണ സ്വര്‍ണം കടത്താനുള്ള ആസൂത്രണം പൂര്‍ത്തിയാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനായി കേരളത്തിലും പുറത്തും വന്‍തോതില്‍ പണം സ്വരൂപിച്ചു ദുബായിലെത്തിച്ചതായും വിവരം ലഭിച്ചു. കൂടുതല്‍ പേരെ പങ്കാളികളാക്കിയതാണു വിവരങ്ങള്‍ ചോരാന്‍...

സ്വർണക്കടത്തു കേസ്: അനിൽ നമ്പ്യാർക്ക് ക്ലീൻ ചിറ്റില്ല, വീണ്ടും ചോദ്യം ചെയ്തേക്കും

കൊച്ചി: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്ക് ക്ലീൻ ചിറ്റില്ല. മൊഴി വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് നിലവില്‍ കസ്റ്റസ് തീരുമാനം. ഇന്ന് രാവിലെയാണ് അനിൽ നമ്പ്യാർ കസ്റ്റംസിനു മുന്നിൽ ഹാജരായത്. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള ഇദ്ദേഹത്തിന്റെ...

സ്വര്‍ണക്കടത്ത്: ഐടി ഫെല്ലോയെയും മാധ്യമപ്രവര്‍ത്തകനെയും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെയും മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെയും കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അരുണ്‍ ബാലചന്ദ്രന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അരുണ്‍ ഹാജരാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. തിരുവനന്തപുരത്ത് സ്വപ്‌നയ്ക്ക് താമസിക്കാന്‍...

താന്‍ ഇല്ലാത്തപ്പോഴും നിരവധി തവണ സ്വപ്‌ന സെക്രട്ടേറിയറ്റിലെത്തി; നിര്‍ണായക മൊഴിയുമായി ശിവശങ്കര്‍

തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിയാതെ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിന്റെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നു കേന്ദ്ര ഏജൻസികൾ മേലധികാരികൾക്കു റിപ്പോർട്ട് ചെയ്തു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കസ്റ്റംസ് സംഘങ്ങളാണു കഴിഞ്ഞ ദിവസം വിഡിയോ കോൺഫറൻസ് വഴി...

ഇസ്തംബുളിലേക്ക് സ്ഥലംമാറി പോകേണ്ടി വരും; കള്ളക്കഥ പറഞ്ഞ് സ്വപ്‌ന സ്‌പേസ് പാര്‍ക്കിലെത്തി

യുഎഇ കോൺസുലേറ്റിന്റെ ചട്ടപ്രകാരം തനിക്ക് ഇസ്തംബുളിലേക്കോ ഹൈദരാബാദിലേക്കോ സ്ഥലംമാറി പോകേണ്ടി വരുമെന്നു കള്ളം പറഞ്ഞാണു സ്വപ്ന സുരേഷ് പുതിയ ജോലിക്കായി എം. ശിവശങ്കറിന്റെ ശുപാർശയോടെ സ്പേസ് പാർക്ക് ഉദ്യോഗസ്ഥരെ സമീപിച്ചതെന്നു വ്യക്തമായി. അച്ഛനു സുഖമില്ലാത്തതിനാൽ തിരുവനന്തപുരത്തു തന്നെ നിൽക്കേണ്ടതുണ്ടെന്നാണ് പറഞ്ഞത്. കഴിഞ്ഞ വർഷം ഓഗസ്റ്റ്...

സ്വര്‍ണ കള്ളക്കടത്തിന്റെ പങ്ക് മാത്രമല്ല എ.കെ.ജി സെന്ററിലേക്കും പോയിട്ടുണ്ടെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തിന്റെ പങ്ക് കള്ളക്കടത്തുകാരിലേക്കും തീവ്രവാദികളിലേക്കും മാത്രമല്ല എ.കെ.ജി സെന്ററിലേക്കും പോയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്. കള്ളക്കടത്തുകാര്‍ക്ക് പരവതാനി വിരിക്കുന്ന അവരുടെ പങ്ക് പറ്റുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ...
Advertismentspot_img

Most Popular

G-8R01BE49R7