Tag: flood

ഇന്ന് വൈകുന്നേരത്തോടെ മഴ കുറയും; തിങ്കളാഴ്ച വീണ്ടും ന്യൂനമർദ്ദം

കേരളത്തിൽ ഇപ്പോഴുള്ള മഴയുടെ ശക്തി ശനിയാഴ്ച വൈകുന്നേരത്തോടെ കുറയാൻ സാധ്യതയെന്ന് റഡാർ, സാറ്റലൈറ്റ് വിവരങ്ങൾ പറയുന്നു. എന്നാൽ ഒറ്റപെട്ട ശക്തമായ മഴ തുടരും. അതേസമയം ഓഗസ്റ്റ് 12ന്, തിങ്കളാഴ്ച വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ട് വടക്ക് പടിഞ്ഞാറു ദിശയിൽ...

ഇരുപതോളം ട്രെയിനുകൾ റദ്ദാക്കി; ബുക്ക് ചെയ്തവർക്ക് റീഫണ്ടിന് അവസരം

തിരുവനന്തപുരം • കനത്തമഴയെത്തുടർന്ന് ട്രാക്കിലും മറ്റുമുണ്ടായ തടസ്സങ്ങളെത്തുടർന്ന് ശനിയാഴ്ച നിരവധി ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. തടസപ്പെട്ട ട്രെയിൻ ഗതാഗതം ഉച്ചയോടെ പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദക്ഷിണ റയിൽവേ എൻജിനീയറിങ് വിഭാഗം അറിയിച്ചു. പാലക്കാട്–ഷൊർണൂർ, ഷൊർണൂർ–പട്ടാമ്പി റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളത്തു നിന്നു കോട്ടയം,...

സംസ്ഥാനത്ത് 24 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍; 25 പേര്‍ മരിച്ചു; ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; 24 മണിക്കൂര്‍ കനത്ത മഴ തുടരും

കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് ഒമ്പത് ജില്ലക ളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കാസര്‍കോഡ് വരെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട. ആലപ്പുഴ. കോട്ടയം എന്നിവടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്. സംസ്ഥാനത്ത് 24 ഇടത്ത് ഉരുള്‍പൊട്ടലുണ്ടായതായി മുഖ്യമന്ത്രി. 315 ദുരിതാശ്വാസ ക്യാമ്പുകള്‍, 22,165...

വലിയ ഡാമുകള്‍ തുറക്കേണ്ടതില്ലെന്ന് എം.എം മണി;കനത്ത മഴ തുടരും

കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് 15 പേര്‍. 50 ഓളം പേരെ കാണാതായ മേപ്പാടി പുത്തുമലയിലും ഇപ്പോഴും പൂര്‍ണമായ രക്ഷാപ്രവര്‍ത്തനം സാധ്യമായിട്ടില്ല. ഇവിടെ നിന്ന് നാല് മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍...

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. 12 തീവണ്ടികള്‍ റദ്ദു ചെയ്തതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ആലപ്പുഴയിലും ഏറ്റുമാനൂരും ട്രാക്കില്‍ മരം വീണ് ഗതാഗത തടസം ഉണ്ടായി. ഷൊറണൂരിന് സമീപം കൊടുമുണ്ടയിലും ട്രാക്കില്‍ തടസം. ട്രെയിനുകളെല്ലാം വൈകി ഓടിക്കൊണ്ടിരിക്കുന്നു. റദ്ദാക്കിയ...

നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു

നെടുമ്പാശ്ശേരി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിവരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മഴ...

വയനാട്ടില്‍ മണ്ണിടിച്ചില്‍ തുടരുന്നു; രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു; ഒലിച്ചു പോയത് 70 വീടുകളെന്ന് സംശയം; സംസ്ഥാനത്ത് 10 മരണം; മത്സ്യത്തൊഴിലാളികള്‍ രംഗത്ത്…

കല്‍പ്പറ്റ/ കൊച്ചി/ കോഴിക്കോട്: തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത മഴ പെയ്തതോടെ മലബാറിലെ മലയോരമേഖലയില്‍ പ്രളയസമാനമായ സാഹചര്യമാണ് ഉള്ളത്. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും നിരവധിയാളുകളെ കാണാതായി. പൂത്തുമലയില്‍ ഒലിച്ചുപോയത് 70 വീടുകളെന്നാണ് നാട്ടുകാര്‍ പറയുന്നത്. മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടിയ വയനാട്...

ഉരുള്‍പൊട്ടിയ വയനാട്ടില്‍ സൈന്യമെത്തി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കല്‍പ്പറ്റ: ഉരുള്‍പൊട്ടിയ വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുറേപേരെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. നിലവില്‍ അഞ്ച് കിലോമീറ്റര്‍ നടന്നു മാത്രമേ പ്രദേശത്ത് എത്താന്‍ കഴിയുള്ളു എന്ന അവസ്ഥയാണ്. രക്ഷാ പ്രവര്‍ത്തകര്‍ ഈ ദൂരം കാല്‍നടയായി പോയാണ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നത്. സൈന്യത്തിന്റെ ആദ്യ...
Advertismentspot_img

Most Popular