കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് 15 പേര്‍. 50 ഓളം പേരെ കാണാതായ മേപ്പാടി പുത്തുമലയിലും ഇപ്പോഴും പൂര്‍ണമായ രക്ഷാപ്രവര്‍ത്തനം സാധ്യമായിട്ടില്ല. ഇവിടെ നിന്ന് നാല് മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്നും (വെള്ളിയാഴ്ച) അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണത്തിന്റെ അറിയിപ്പ്. ഈ ജില്ലകളില്‍ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വലിയ ഡാമുകള്‍ തുറന്ന് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എം.എം മണി അറിയിച്ചു. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറന്ന് വിടേണ്ട സാഹചര്യം ഇപ്പോഴില്ല. നിലവില്‍ കല്ലാര്‍കുട്ടി, കക്കയം അടക്കമുള്ള ചെറുകിട ഡാമുകളാണ് തുറന്നിരിക്കുന്നതെന്നും എം.എം മണി പറഞ്ഞു. ഭയപ്പെടേണ്ട സ്ഥിതി ഇപ്പോഴില്ലെന്നും സര്‍ക്കാര്‍ സുസജ്ജമാണെന്നും മന്ത്രി അറിയിച്ചു.
ചെറുതോണി തുറക്കേണ്ട സാഹചര്യമില്ല. ആവശ്യമെങ്കില്‍ ഇടമലയാര്‍ തുറക്കാന്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ട് – ഇടുക്കി കളക്ടര്‍
ട്രെയിന്‍ ഗതാഗതം താറുമാറായി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. 12 തീവണ്ടികള്‍ റദ്ദു ചെയ്തതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ആലപ്പുഴയിലും ഏറ്റുമാനൂരും ട്രാക്കില്‍ മരം വീണ് ഗതാഗത തടസം ഉണ്ടായി. ഷൊറണൂരിന് സമീപം കൊടുമുണ്ടയിലും ട്രാക്കില്‍ തടസം. ട്രെയിനുകളെല്ലാം വൈകി ഓടിക്കൊണ്ടിരിക്കുന്നു.
റദ്ദാക്കിയ തീവണ്ടികള്‍
എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (56379)
ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (56302)
എറണാകുളം-കായംകുളം പാസഞ്ചര്‍ (56381)
കായംകുളം-എറണാകുളം പാസഞ്ചര്‍ (56382)
എറണാകുളം-കായംകുളം പാസഞ്ചര്‍ (56387)
കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി (66301)
കൊല്ലം- എറണാകുളം മെമു (ആലപ്പുഴ വഴി)