Tag: flood

വെള്ളത്തില്‍ മുങ്ങി ട്രെയിന്‍; ഭക്ഷണമില്ലാതെ 700 യാത്രക്കാര്‍ കുടുങ്ങി; രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ എത്തുന്നു

മുംബൈ: കനത്ത മഴയെ തുടര്‍ന്നു വെള്ളക്കെട്ടില്‍ കുടുങ്ങിയ ട്രെയിനില്‍നിന്ന് ഏഴുന്നൂറോളം യാത്രക്കാരെ രക്ഷപ്പെടുത്താന്‍ രണ്ടു സൈനിക ഹെലികോപ്റ്ററുകളും ദേശീയ ദുരന്ത നിവാരണ സേനയുടെ ആറു ബോട്ടുകളും പുറപ്പെട്ടു. മുംബൈയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് സര്‍വീസ് തുടരാന്‍ കഴിയാതെ മുംബൈ-കോലാപുര്‍ മഹാലക്ഷ്മി എക്സ്പ്രസ് കുടുങ്ങിയത്. ട്രെയിനിനു...

പ്രളയ രക്ഷാ പ്രവര്‍ത്തനം; വീണ്ടും പണം ആവശ്യപ്പെട്ട് വ്യോമസേന; ഇത്തവണ ചോദിച്ചത് 113 കോടി രൂപ

തിരുവനന്തപുരം: പ്രളയരക്ഷാ പ്രവര്‍ത്തനത്തിന് വീണ്ടും പണം ആവശ്യപ്പെട്ട് വ്യോമസേന. 113 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെടുന്ന അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവിലേയ്ക്കായി നേരത്തെയും വ്യോമസേന സംസ്ഥാനത്തോട് പണം ആവശ്യപ്പെട്ടിരുന്നു. ഓഖി ദുരന്ത സമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തിനും ഇതേ രീതിയില്‍ തുക ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ്...

കനത്ത മഴ; സംസ്ഥാനത്ത് പലയിടത്തും വെള്ളപ്പൊക്കം; ഉരുള്‍ പൊട്ടല്‍; ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്/കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം, ഉരുള്‍ പൊട്ടല്‍. പല സ്ഥലങ്ങളിലും ആളുകളെ ഇതിനോടകം തന്നെ മാറ്റിപ്പാര്‍പ്പിച്ചു. വടക്കന്‍ കേരളത്തിന്റെ പലഭാഗങ്ങളിലും മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. കനത്ത മഴയില്‍ കോഴിക്കോട് നഗരത്തില്‍ പലയിടത്തും വെള്ളംകയറി. മാവൂര്‍റോഡ് ആറ് മണിക്കൂറിലേറെ വെള്ളത്തിനടിയിലായി....

വൈറ്റ് ഹൗസില്‍ വെള്ളം കയറി; ഒരു മാസം പെയ്യേണ്ട മഴ ഒറ്റദിവസംകൊണ്ട് പെയ്തു..!!!വാഷിങ്ടണില്‍ വെള്ളപ്പൊക്കം

വാഷിങ്ടണ്‍: കനത്ത മഴയെതുടര്‍ന്ന് യു.എസ് തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയില്‍ വെള്ളപ്പൊക്കം. റോഡുകളില്‍ വലിയ തോതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയെതുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വാഹനത്തില്‍ കുടുങ്ങിയവരെ പിന്നീട് രക്ഷപ്പെടുത്തി. തിങ്കളാഴ്ചയാണ് കനത്ത മഴയെ തുടര്‍ന്ന് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായത്. വാഷിങ്ടണില്‍ വാഹന, റെയില്‍ ഗതാഗതം...

രത്‌നഗിരിയില്‍ അണക്കെട്ട് തകര്‍ന്നു; ആറ് പേര്‍ മരിച്ചു; 18 പേരെ കാണാതായി, 15 വീടുകള്‍ ഒഴുകിപ്പോയി

മുംബൈ: കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് ആറ് പേര്‍ മരിച്ചു. 18 പേരെ കാണാതായി. അണക്കെട്ടിനോട് ചേര്‍ന്നുള്ള 15 വീടുകളാണ് ഒഴുകിപ്പോയത്. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ വെളളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന...

3000 കോടിയുടെ പ്രതിമ വെള്ളത്തിലായി

കേന്ദ്രസര്‍ക്കാര്‍ അഭിമാനത്തോടെ നടപ്പിലാക്കിയ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ കൂറ്റന്‍ പ്രതിമയ്ക്കുള്ളില്‍ മഴവെള്ളം നിറയുന്നു. നര്‍മദാ നദിയുടെ തീരത്ത് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനോട് ചേര്‍ന്ന് 3000 കോടിരൂപ ചിലവിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പേരില്‍ പ്രതിമ നിര്‍മിച്ചത്. 182 മീറ്റര്‍ ഉയരമുള്ള പ്രതിമയുടെ...

പ്രളയം പുനരധിവാസം; ചെലവ് കണക്കുകള്‍ വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: പ്രളയപുനരധിവാസത്തില്‍ ഹൈക്കോടതി സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ വ്യക്തത വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അപേക്ഷകളും നടപടിയും സംബന്ധിച്ച കണക്ക് വ്യക്തമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. എറണാകുളത്ത് പ്രളയപുനരധിവാസ അപേക്ഷ ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തിയെന്ന പ്രചാരണം...

പ്രളയം: കോണ്‍ഗ്രസ് പ്രഖ്യാപിച്ച 1000 വീടുകള്‍ എവിടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയാനന്തര പുനഃനിര്‍മാണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത 1000 വീടുകള്‍ എവിടെയന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്നും അത് ചര്‍ച്ച ചെയ്യണണമെന്നാണ് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വി.ഡി.സതീശനാണ് അടിയന്തര...
Advertismentspot_img

Most Popular