ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഏഷ്യ

കൊച്ചി: എയര്‍ ഏഷ്യ ഫെബ്രുവരി മുതല്‍ ജൂലായ് വരെയുള്ള യാത്രകള്‍ക്ക് എല്ലാ സ്ഥലങ്ങളിലേക്കും എല്ലാ ഫ്‌ളൈറ്റുകളിലും 20 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 25 മുതല്‍ ജൂലായ് 31 വരെയുള്ള യാത്രകള്‍ക്കായി ഫെബ്രുവരി 18 മുതല്‍ 24 വരെ ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഏഷ്യ മൊബൈല്‍ ആപ്പിലൂടെയും കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാം. 20 ശതമാനം ഇളവു ലഭിക്കാന്‍ പ്രൊമോ കോഡ് ആവശ്യമില്ല. എയര്‍ ഏഷ്യയുടെ അന്താരാഷ്ട്ര റൂട്ടുകളിലും ഇളവ് ലഭ്യമാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7