വിമാനയാത്രാ ടിക്കറ്റ് നിരക്ക് ഈ മാസം മുതല്‍ വര്‍ധിക്കാന്‍ സാധ്യത. വ്യോമയാന ഇന്ധനത്തിന്റെ നിരക്കില്‍ 10 ശതമാനം വര്‍ദ്ധവുണ്ടാകുന്നതാണ് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണം.
‘വ്യോമയാന ഇന്ധന വില ഇന്ന് അര്‍ധ രാത്രി മുതല്‍ വീണ്ടും 10 ശതമാനം ഉയരാന്‍ പോകുന്നു. ഇപ്പോള്‍ തന്നെ പ്രതിസന്ധിയില്‍ തുടരുന്ന വ്യോമയാന വ്യവസായത്തിന് ഇത് നല്ലതല്ല’. ഇന്നലെ എയര്‍ ഏഷ്യ ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സഞ്ജയ് കുമാറിന്റെ പ്രസ്തുത വിഷയത്തിലെ ഇന്നലെത്തെ ട്വീറ്റ് ഇതായിരുന്നു. കഴിഞ്ഞ കുറെ കാലമായി വന്‍ ബാധ്യതയില്‍ തുടരുന്ന ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയാണ് ഈ ഇന്ധന വില വര്‍ധന.
2018 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള കാലത്തെ കണക്കുകള്‍ പ്രകാരം ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ സ്‌പൈസ് ജെറ്റ് എന്നിവ പ്രതിദിനം 20 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തുന്നത്. ഐസിആര്‍എയുടെ കണക്കുകള്‍ പ്രകാരം 2019 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍ 8,800 കോടി രൂപ നഷ്ടത്തിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ വ്യോമയാന ഇന്ധന വില വര്‍ദ്ധന കൂടി ഉണ്ടാകുന്നതോടെ വ്യവസായത്തില്‍ പ്രതിസന്ധി വലുതാകും. ഇന്ധന വിലക്കയറ്റം വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനയിലേക്ക് കാരണമാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ഈ നടപടി ആഭ്യന്തര വിമാനയാത്രികരുടെ എണ്ണത്തില്‍ കുറവും വരുത്തിയേക്കും. ടൂറിസം മേഖലയ്ക്കും വിലക്കയറ്റം പ്രതിനന്ധി സൃഷ്ടിക്കും.