Tag: CPM

സിപിഎം ഇനി വേറെ ലെവലായിരിക്കും; ജനപിന്തുണ കൂട്ടാന്‍ പുതിയ തീരുമാനങ്ങള്‍ …

തൃശൂര്‍: പാര്‍ട്ടിക്കെതിരേ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട സംസ്ഥാന സമ്മേളനത്തില്‍ നിരവധി പുതിയ പദ്ധതികളുമായി സിപിഎം. പാവപ്പെട്ടവര്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുപോകുന്നുവെന്ന് പൊതുവെ ഉയര്‍ന്നുവന്ന കാര്യമായിരുന്നു. ഇതിനെല്ലാം തടയിടുക എന്നലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുക. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ കൂട്ടാന്‍ നേരിട്ട് ഇടപെടല്‍ നടത്താന്‍ സിപിഎം സംസ്ഥാന...

കാനത്തിന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍

തൃശ്ശൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.എം മാണിയുടെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍. കാനം ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുനടക്കുകയാണെന്ന് കോടിയേരി വിമര്‍ശിച്ചു. കെ.എം.മാണിയെ ഇടതു മുന്നണിയിലെടുക്കുമെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഇല്ലാത്ത കാര്യമാണ്...

സിപിഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്സിസ്റ്റ് എന്നല്ല, സംസ്ഥാനത്തെ സവിശേഷത വച്ചല്ല പാര്‍ട്ടി നിലപാട് തീരുമാനിക്കുന്നതെന്ന വിമര്‍ശനവുമായി യെച്ചൂരി

തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള സഖാക്കള്‍ പാര്‍ട്ടി പരിപാടി ഒന്നുകൂടി പഠിക്കണമെന്ന് യെച്ചൂരി പറഞ്ഞു. ഗൂഗിളില്‍ തിരഞ്ഞാല്‍ ലഭിക്കുന്ന കാര്യങ്ങളല്ല താന്‍ പറഞ്ഞതെന്നും രൂക്ഷമായ ഭാഷയില്‍ യെച്ചൂരി പറഞ്ഞു. താന്‍ കോണ്‍ഗ്രസിനെക്കുറിച്ച്...

പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ല; സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്; ബിജെപിയുടെ വളര്‍ച്ച ഭീഷണി

തൃശ്ശൂര്‍: പാവങ്ങളില്‍ മഹാ ഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്നതാണ്. എന്നാല്‍ അതില്‍ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഈ മാറ്റം ഗൗരവമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. കാലങ്ങള്‍ മുന്നോട്ടുപോകുന്നതനുസരിച്ച പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഗുണനിലവാരം അത്രയ്ക്ക് വര്‍ധിക്കുന്നില്ല. സിപിഎം ഒരു സ്വതന്ത്ര ശക്തിയായി വളരുന്നില്ല...

സിപിഎം സംഘടനാ റിപ്പോര്‍ട്ട് പുറത്ത്

തൃശൂര്‍: സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ സിപിഐക്ക് രൂക്ഷ വിമര്‍ശനം. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് തെറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോടിയേരി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സിപിഐയുടെ നിലപാട് മുന്നമിയിലും സര്‍ക്കാരിലും ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അനവസരത്തിലുളള...

അക്രമ രാഷ്ട്രീയം പാര്‍ട്ടിയുടെ നയമല്ല,എന്നാല്‍ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് സീതാറാം യെച്ചൂരി

തൃശൂര്‍: അക്രമ രാഷ്ട്രീയം പാര്‍ട്ടിയുടെ നയമല്ലെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ ജനകീയ പോരാട്ടത്തില്‍ നിരവധി പ്രവര്‍ത്തകരെയാണ് പ്രസ്ഥാനത്തിന് നഷ്ടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.ശത്രുക്കളെ ജനാധിപത്യപരമായി നേരിടുന്നതാണ്...

ഷുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ല..! ജനാധിപത്യ രാജ്യമാണ്

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ പ്രതിഷേധം ശക്തമാവുകയാണ്. ഷുഹൈബ് വധക്കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ല, ജനാധിപത്യ രാജ്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ സിപിഐഎം ജില്ലാ കമ്മിറ്റിക്കു വീഴ്ചയുണ്ടായെങ്കില്‍ തുറന്നുപറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും...

രാഷ്ട്രീയ കൊലപാതകങ്ങള്‍ പാര്‍ട്ടിയുടെ സംസ്‌കാരമല്ല; തെറ്റുപറ്റിയെങ്കില്‍ തിരുത്തും: യെച്ചൂരി; സിപിഎം സംസ്ഥാന സമ്മേളത്തിന് തുടക്കം

തൃശൂര്‍: രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ വിമര്‍ശനം നേരിടുന്നതിനിടെ സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. അക്രമ രാഷ്ട്രീയം പാര്‍ട്ടി നയമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും യെച്ചൂരി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം...
Advertismentspot_img

Most Popular

G-8R01BE49R7