Tag: CPM

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ തിരക്കിട്ട ശ്രമങ്ങളുമായി സിപിഎം; കമ്പനി പ്രതിനിധി രാഹുല്‍ കൃഷ്ണ തിരുവനന്തപുരത്ത് നേതാക്കളുമായി ചര്‍ച്ച നടത്തുന്നു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം തിരക്കിട്ട് ശ്രമങ്ങള്‍ തുടങ്ങി. ദുബൈ ജാസ് ടൂറിസം കമ്പനി പ്രതിനിധി രാഹുല്‍ കൃഷ്ണ തിരുവനന്തപുരത്ത് നേതാക്കളുമായി ചര്‍ച്ച നടത്തുന്നു. കമ്പനിക്ക് കുടിശ്ശിക പണം...

സന്മനസിന് നന്ദി… യു.ഡി.എഫില്‍ ചേരാനില്ല; സി.പി.ഐ ശവക്കുഴി പാര്‍ട്ടി, തുറന്നടിച്ച് കെ.എം മാണി

കോട്ടയം: യുഡിഎഫില്‍ ചേരാനില്ലെന്ന് കെ.എം മാണി. ഇപ്പോള്‍ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതില്‍ മാറ്റമില്ല. സമീപനരേഖയുമായി യോജിക്കുന്നവരോട് സഹകരിക്കുമെന്നും മാണി പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ സന്മമനസിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മാണി വിമര്‍ശിച്ചു. സി പി ഐ ശവക്കുഴിലായ...

ദുരന്തനിവാരണ ഫണ്ടുപയോഗിച്ചുള്ള മുഖ്യമന്ത്രയുടെ ആകാശയാത്ര; ചെലവായ പണം പാര്‍ട്ടി നല്‍കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്തനിവാരണ ഫണ്ടുപയോഗിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയെന്ന വിവാദം കൊഴുക്കുന്നു. അതേസമയം, ഹെലികോപ്ടര്‍ യാത്രയ്ക്കു ചെലവായ എട്ടുലക്ഷം രൂപ പാര്‍ട്ടി നല്‍കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പണം നല്‍കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ട്. ഇക്കാര്യം പാര്‍ട്ടി നോക്കിക്കോളുമെന്നും മന്ത്രി തിരുവനന്തപുരത്തു...

വി.ടി ബല്‍റാം എം.എല്‍.എയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം; എം.എല്‍.എ പങ്കെടുത്ത പൊതുപരിപാടിക്കിടെ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍, പൊലീസിന് നേരെയും കല്ലേറ്

പാലക്കാട്: എ.കെ.ജി പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ വി.ടി.ബല്‍റാം എം.എല്‍.എയ്ക്ക് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം. സംഭവത്തെ തുടര്‍ന്ന് എം.എല്‍.എ പങ്കെടുത്ത പൊതു പരിപാടി അലങ്കോലമായി. പാലക്കാട് ജില്ലയിലെ കൂറ്റനാടില്‍ എം.എല്‍.എ പങ്കെടുത്ത പൊതുപരിപാടിയിലാണ് സംഘര്‍ഷമുണ്ടായത്. എംഎല്‍എക്കെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഇതോടെ സിപിഐഎം-കോണ്‍ഗ്രസ്...

സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ; മാണിയെ തുണിപൊക്കിക്കാണിച്ചവര്‍ ഇപ്പോള്‍ മഹത്വവല്‍ക്കരിക്കുന്നു, മൂന്നാറിലെ കയ്യേറ്റങ്ങളുടെ കസ്‌റ്റോഡിയന്‍ എം.എം മണിയാണെന്നും കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം: സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍. സി.പി.ഐ.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഗതികെട്ട് കൂട്ടമായി ആളുകള്‍ പുറത്ത് പോവുകയാണ്. സി.പി.എമ്മിന്റെ സൗജന്യം കൊണ്ടല്ല സിപിഐ ഇവിടം വരെ എത്തിയതെന്നും സി.കെ ശശിധരന്‍ കോട്ടയത്ത് പറഞ്ഞു. കോടിയേരി എത്ര പച്ചക്കൊടി കാട്ടിയാലും...

പൊലീസിന് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം അപകടമായി മാറുന്നു; സി.പി.എം കൊല്ലം ജില്ലാസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആഭ്യന്തര വകുപ്പിന്‌ രൂക്ഷവിമര്‍ശനം

കൊല്ലം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനം. സി.പി.ഐ.എം കൊല്ലം ജില്ലാ സമ്മേളനത്തിലാണ് ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനമുയര്‍ന്നത്. പൊലീസിനു നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം അപകടമായി മാറുകയാണെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നത്. ന്യായമായ ആവശ്യങ്ങള്‍ക്കു പോലും പൊലീസ് സ്റ്റേഷനില്‍ ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണ്. കൊല്ലം ജില്ലയില്‍ പാര്‍ട്ടിക്കു...

ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വി.എസ്. പങ്കെടുക്കും; കാര്യ പരിപാടി തിരുത്തി

ആലപ്പുഴ: വിമര്‍ശകരുടെ വായടപ്പിക്കാനായി ഒടുവില്‍ സിപിഎം ജില്ലാ സമ്മേളനത്തില്‍ വി.എസ്.അച്യുതാനന്ദനെ പങ്കെടുപ്പിക്കാന്‍ തീരുമാനം. ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പു സംബന്ധിച്ചു നേരത്തേ നിശ്ചയിച്ച കാര്യപരിപാടി തിരുത്തിയാണു വിഎസിനെ പങ്കെടുപ്പിക്കുന്നത്. വിവിധ ജില്ലാ സമ്മേളനങ്ങളില്‍ വിഎസിനെ പങ്കെടുപ്പിച്ചില്ലെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണു നേതൃത്വത്തിന്റെ തീരുമാനം തിരുത്തിയതെന്ന്...
Advertismentspot_img

Most Popular

G-8R01BE49R7