സിപിഎം സംഘടനാ റിപ്പോര്‍ട്ട് പുറത്ത്

തൃശൂര്‍: സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ സിപിഐക്ക് രൂക്ഷ വിമര്‍ശനം. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് തെറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോടിയേരി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സിപിഐയുടെ നിലപാട് മുന്നമിയിലും സര്‍ക്കാരിലും ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അനവസരത്തിലുളള പ്രതികരണങ്ങളിലുടെ മുന്നണിയെ സിപിഐ വെട്ടിലാക്കുന്നു. മുന്നണിയിലെ ഓരോ പാര്‍ട്ടികള്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാമെങ്കിലും മുന്നണി മര്യാദ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പല കാര്യങ്ങളിലും തങ്ങള്‍ സ്വീകരിക്കുന്ന നിലപാടാണ് ആദര്‍ശാത്മകമെന്ന് സിപിഐ മേനി നടിക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കെ എം മാണിയുടെ കാര്യത്തിലും സിപിഐ അനാവശ്യ വിവാദമുണ്ടാക്കുന്നു. മാണിയെ മുന്നണിയിലെടുക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. ഇത്തരം രാഷ്ട്രീയ കാര്യങ്ങളില്‍ അവധാനതയോടെയുളള പ്രതികരണമാണ് വേണ്ടത്. മുന്നണിയില്‍ ആരെയെങ്കിലും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ല. ഉള്‍പ്പെടുത്തണമെന്ന് ഐഎന്‍എല്‍ ഉള്‍പ്പെടെ ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതു ചര്‍ച്ചയ്ക്കെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7