Tag: Corona

കൊറോണയ്ക്ക് മറുമരുന്ന് കണ്ടുപിടിച്ചുവെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകര്‍

കൊറോണയ്ക്ക് മറുമരുന്ന് കണ്ടുപിടിച്ചുവെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകര്‍ രംഗത്ത്. വിത്തുകോശ ചികിത്സ ഫലിച്ചുവെന്നാണ് ചൈനീസ് ഗവേഷകരുടെ അവകാശ വാദം. ഹൃദയസംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, പാര്‍ക്കിന്‍സണ്‍സ്, പ്രമേഹം, കരള്‍ രോഗങ്ങള്‍ തലച്ചോറിലെ മുഴകള്‍ നേത്രസംബന്ധമായ രോഗങ്ങള്‍, നാഡീ സംബന്ധമായ തകരാറുകള്‍ എന്നിവയുടെ ചികിത്സയ്ക്ക് വിത്തുകോശങ്ങള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്....

സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; ഇതോ രോഗം ബാധിച്ചവരുടെ എണ്ണം 12 ആയി..ഇതില്‍ 11 പേര്‍ ഇറ്റലിയില്‍ നിന്ന് എത്തിയവരുടെ ബന്ധുക്കള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ആകെ 12 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 6 പേരും ഇറ്റലിയില്‍ നിന്നും എത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് ആളുകള്‍ കൂടിനില്‍ക്കുന്ന സാഹചര്യം...

കൊറോണ: സംസ്ഥാനത്ത് കനത്ത ജാഗ്രത സ്‌കൂളുകള്‍ക്ക് അവധി നല്‍കി, മാര്‍ച്ച് അവസാനം വരെയുള്ള പൊതു പരിപാടികള്‍ റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൊറോണ 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുപരിപാടികള്‍ മാറ്റിയും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയും കനത്തജാഗ്രതയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്തസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. കൂടുതല്‍ അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് കനത്തജാഗ്രതയെന്നും അതില്‍ ഭീതിവേണ്ടെന്നും...

കൊറോണ ; 4011 പേര്‍ മരിച്ചു, ഇന്ത്യയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 49 ആയി

കൊറോണ വൈറസ് രോഗബാധ (കൊവിഡ്19) നൂറോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ മരണനിരക്ക് ഉയരുന്നു. ചൈനയില്‍ ഇന്ന് 17 മരണങ്ങള്‍ കൂടി നടന്നതോടെ ആഗോളതലത്തില്‍ 4,011 പേര്‍ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 110,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നാലു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ രണ്ടും പൂനെയില്‍...

സംസ്ഥാനത്ത് രണ്ടുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു: ഇറ്റലിയില്‍നിന്നെത്തിയവരുടെ ബന്ധുക്കളാണ് രണ്ടുപേര്‍, ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം എട്ടായി

സംസ്ഥാനത്ത് രണ്ടുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കോഴ!ഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഐസലേഷനില്‍ കഴിയുന്ന അമ്മയ്ക്കും മകള്‍ക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് എട്ടുപേരാണ് ചികിത്സയില്‍ കഴിയുന്നത്. വടശേരിക്കരക്കാരായ അമ്മയ്ക്കും മകള്‍ക്കുമാണു കോവിഡ്–19 സ്ഥിരീകരിച്ചിരിക്കുന്നത്. റാന്നിയില്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയവരുടെ ബന്ധുക്കളാണ്...

കൊറോണ; യു.എ.ഇയിലെ സൗദി പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം നല്‍കി സൗദി

ദുബായ് : യു.എ.ഇയിലെ സൗദി പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങമെന്നുണ്ടെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ യാത്ര തിരിക്കണമെന്ന് യുഎഇയിലെ സൗദി എംബസി. അല്‍ബത്താ അതിര്‍ത്തിയിലൂടെ റോഡ് മാര്‍ഗ്ഗമോ അല്ലെങ്കില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയോ 72 മണിക്കൂറിനുള്ളില്‍ സൗദി അറേബ്യന്‍ പൗരന്മാര്‍ക്ക് മടങ്ങാം. ബഹ്‌റൈനുള്ള സൗദി പൗരന്മാര്‍ക്കും...

കൊറോണ വൈറസ്:സംസ്ഥാനത്തെ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കും, എല്ലാ പൊതുപരിപാടികളും റദ്ദാക്കും

തിരുവനന്തപുരം: കൊറോണ വൈറസ് (കോവിഡ്19) ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കും. ഇന്ന് (ചൊവ്വാഴ്ച) ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നേരത്തെയാക്കാനാണ് തീരുമാനം. അംഗനവാടികള്‍ക്കും അവധി...

കൊറോണ വൈറസ്: കുവൈത്തിലേക്കുള്ള വിസ അനുവദിക്കുന്നത് നിര്‍ത്തി വച്ചു

കുവൈത്ത് സിറ്റി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കുവൈത്തിലേക്കുള്ള വിസ അനുവദിക്കുന്നത് നിര്‍ത്തി വച്ചു. മാര്‍ച്ച് 26 വരെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചു. രാജ്യത്തെ എല്ലാ സിനിമാ തിയറ്ററുകളും, ഹോട്ടല്‍ ഹാളുകളും അടച്ചിടാനും വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കാനും നിര്‍ദേശം...
Advertismentspot_img

Most Popular

G-8R01BE49R7