Tag: Corona

ഇറ്റലിയില്‍ നിന്ന് 40 മലയാളികള്‍ നെടുമ്പാശേരിയില്‍; രക്ത സാമ്പിളുകള്‍ വിശദ പരിശോധനയ്ക്ക് അയയ്ക്കും

നെടുമ്പാശേരി: ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ 40 മലയാളികള്‍ ഇറ്റലിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. ഇവരുടെ രക്ത സാമ്പിളുകള്‍ വിശദ പരിശോധനയ്ക്ക് അയയ്ക്കും. പുലര്‍ച്ചെ 2.20നാണ് ഇവര്‍ കൊച്ചിയിലെത്തിയത്. എറണാകുളത്തുനിന്നുള്ള 75 സാമ്പിളുകളുടെ പരിശോധനാ ഫലം ഇനിയും കിട്ടാനുണ്ട്. പ്രതിരോധ നടപടിയുടെ ഭാഗമായി...

രണ്ടുവയസുകാരിയുടേതടക്കം 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും, കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ്

കൊച്ചി: പത്തനംതിട്ടയില്‍ കൂടുതല്‍ ആളുകളിലേക്ക് കോവിഡ്19 രോഗം പകരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുള്ള രണ്ടുവയസുകാരിയുടേതടക്കം 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. രോഗബാധയുണ്ടെന്ന് കണ്ടെത്തിയവരുമായി ഇടപഴകിയ 301 പേരില്‍ രോഗലക്ഷണങ്ങള്‍...

ഞങ്ങള്‍ എങ്ങോട്ടാണ് പോകേണ്ടത്…ഞങ്ങള്‍ക്കു കേരളത്തിലേക്ക് കയറാന്‍ പറ്റുന്നില്ല…സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നാണ് പറയുന്നത്…ഇറ്റലിയില്‍ കുടുങ്ങിയ മലയാളികള്‍

സുഹൃത്തുക്കളെ, ഞങ്ങള്‍ ഇറ്റലിയില്‍ നിന്നാണ്. വിമാനടിക്കറ്റ് എടുത്തിട്ട് ഞങ്ങള്‍ക്കു കേരളത്തിലേക്ക് കയറാന്‍ പറ്റുന്നില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നാണ് ഇറ്റലിയിലെ സര്‍ക്കാര്‍ പറയുന്നത്. ഞങ്ങള്‍ പിന്നീട് എവിടേയ്ക്കാണ് പോകേണ്ടത്. പ്രവാസികളായ ഞങ്ങള്‍ എവിടേയ്ക്കാണ് പോകേണ്ടതെന്ന് നിങ്ങള്‍ ഉത്തരം പറയൂ... '– എമിറൈറ്റ്‌സിന്റെ ഇകെ 098 വിമാനത്തില്‍...

കൊറോണ: മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ലെന്ന് മന്ത്രി

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അവധി മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് മന്ത്രി കെകെ ശൈലജ. മെഡിക്കല്‍ കോളേജുകള്‍, ഡെന്റല്‍ കോളേജുകള്‍, നേഴ്‌സിങ് കോളേജുകള്‍, ആയുഷ് വിഭാഗം എന്നിവയ്ക്ക് അവധി ബാധകമല്ല. അത്യാവശ്യ സേവനവുമായി ബന്ധപ്പെട്ട മേഖലയാണ് ആരോഗ്യം. അവിടെ വിദ്യാര്‍ഥികളും പ്രവര്‍ത്തകരും...

കൊറോണ വൈറസ് : കേരളത്തിലെ ബിവറേജസ് ഔട്‌ലെറ്റുകള്‍ അടച്ചുപൂട്ടുന്നതിനെക്കുറിച്ച്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ബിവറേജസ് ഔട്‌ലെറ്റുകള്‍ അടച്ചുപൂട്ടുന്നതായുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് കോര്‍പറേഷന്‍. ഇത്തരത്തില്‍ ഒരു നിര്‍ദേശവും സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പനശാലകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനിച്ചതായുള്ള തെറ്റായ വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്....

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു…ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. വൈറസ് ബാധയെത്തുടര്‍ന്ന് കളമശ്ശേരിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന മൂന്നു വയസ്സുകാരന്റെ മാതാപിതാക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തകരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ...

കൊറോണ: നാളെ മുതല്‍ മാര്‍ച്ച് 31 വരെ സിനിമാ തിയറ്ററുകള്‍ അടച്ചിടും

കൊച്ചി: സംസ്ഥാനത്ത് നാളെ മുതല്‍ മാര്‍ച്ച് 31 വരെ സിനിമാ തിയറ്ററുകള്‍ അടച്ചിടുമെന്ന് സിനിമാ സംഘടന. കൊച്ചിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഈ കാലയളവില്‍ റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ റിലീസുകളും നീട്ടിവയ്‌ക്കേണ്ടി വരും. 16ന് വീണ്ടും ചേരുന്ന യോഗത്തില്‍...

കൊറോണ: നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്, യാത്രക്കാരും ബസ് ജീവനക്കാരും മാസ്‌ക് ധരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധ 12 പേര്‍ക്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ലേണേഴ്‌സ് ടെസ്്റ്റ്, െ്രെഡവിംഗ് ടെസ്റ്റ് എന്‍ഫോഴ്‌സഴ്‌സമെന്റ് നടപടികള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരും ബസ് ജീവനക്കാരും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ജീവനക്കാര്‍ മാസ്‌ക്...
Advertismentspot_img

Most Popular

G-8R01BE49R7