കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എയര്‍ ഇന്ത്യയുടെ രണ്ടാം പ്രത്യേക വിമാനം വുഹാനില്‍നിന്ന് ഉടന്‍ പുറപ്പെടും. യാത്രക്കാരുടെ ബോര്‍ഡിംഗ് തുടരുകയാണ്. പരിശോധനയില്‍ കൊറോണ ലക്ഷണങ്ങളില്ലാത്തവരെയാണ് രണ്ടാമത്തെ വിമാനത്തില്‍ തിരിച്ചെത്തിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ഡല്‍ഹിയില്‍ നിന്ന പുറപ്പെട്ട രണ്ടാം വിമാനം...
തൃശൂര്‍: കൊറോണ വൈറസ് ബാധിച്ച് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.
മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും മുന്‍കരുതല്‍ നടപടികള്‍...
തിരുവനന്തപുരം• കൊറോണ വൈറസ് ബാധിച്ചവരും നിരീക്ഷണത്തിലുള്ളവരും ഹോമിയോ, യുനാനി മരുന്നുകൾ രോഗശമനത്തിനായി ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. രോഗം വരാത്തവർ പ്രതിരോധശേഷി കൂട്ടാനായി ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ, രോഗബാധിതരും നീരീക്ഷണത്തിലുള്ളവരും കേന്ദ്ര സർക്കാരിന്റെ പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ നിർബന്ധമായും തേടണമെന്നും മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച...
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളും ചികിൽസാ മുന്നൊരുക്കങ്ങളും അതിവേഗം ഒരുക്കുകയാണ് ചൈന. രോഗ ബാധിതരെ ചികിൽസിക്കാൻ മാത്രമായി പുതിയ രണ്ട് ആശുപത്രികൾ നിർമിക്കുകയാണ് ചൈന. ഇതിന്റെ നിർമാണം ആറു ദിവസത്തിനകം പൂർത്തിയാക്കും. അടുത്തയാഴ്ചയോടെ തന്നെ രോഗബാധിതരെ പുതിയ താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. വുഹാനിലാണ്...
ബീജിങ്: കൊറോണ വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകള്‍ കണ്ടുവരുന്നതായും ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി പറഞ്ഞു. ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ വൈറസ് പടരുന്നുവെന്ന് ചൈനീസ് ആരോഗ്യമന്ത്രി ആശങ്കപ്പെട്ടു. രാജ്യത്ത് 56 ആളുകള്‍ ഇതുവരെ മരിച്ചു. രണ്ടായിരത്തോളം ആളുകള്‍ രോഗബാധിതരായി ചികിത്സയിലാണ്. ഭീതിതമായ സാഹചര്യം തുടരുന്നു....
ഭൂമിയിൽ മനുഷ്യജീവനുതന്നെ അപകടകരമായ ഭീഷണിയാണ് ചൈനയിൽ പടരുന്ന കൊറോണ വൈറസ് ഉയർത്തുന്നത്.
ചൈനയിലെ 'ബുഹാൻ' നഗരത്തിൽ പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് രോഗം ഇതുവരെ 17 പേരുടെ ജീവനപഹരിക്കുകയും 571 പേരേ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്തിട്ടുണ്ട്. ബുഹാനിൽ 1300 മുതൽ 1700 ആളുകളിൽവരെ രോഗലക്ഷണം കണ്ടതായാണ്...