തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഉത്തരവ് പാലിക്കാതെ ചില പരീക്ഷാ കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി എറണാകുളം കളക്ട്രേറ്റ് കണ്‍ട്രോള്‍...
കൊച്ചി : സംസ്ഥാനത്തെ 403 ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ ഒഴിവാക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. ചടങ്ങുകള്‍ ആചാരങ്ങള്‍ മാത്രമാക്കുകയാണെന്നും ഭക്തര്‍ സഹകരിക്കണമെന്നും എ.ബി മോഹനന്‍.
തൃശ്ശൂര്‍ പൂരം, ആറാട്ടുപുഴ പൂരം എന്നിവയുടെ കാര്യത്തിലുള്ള തീരുമാനം പിന്നീട് അറിയിക്കും.
തിരുവനന്തപുരം: ഇന്ത്യന്‍ പൗരന്‍ രോഗി ആയിപ്പോയെന്ന് വച്ച് ഇങ്ങോട്ട് വരാന്‍ പാടില്ലെന്നു പറയാമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് കെ.വി.അബ്ദുള്‍ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ രാജ്യത്തെ പൗരന്‍മാര്‍ ഇങ്ങോട്ടു വരാന്‍...
പത്തനംതിട്ട: കൊറോണ രോഗലക്ഷണമുള്ള ജില്ലയലെ 12 സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ലഭ്യമാകുമെന്ന് ജില്ലാ കളക്ടര്‍ പി. ബി. നൂഹ്. ജില്ലയില്‍ പുതിയ കൊറോണ വൈറസ് ബാധയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ പോലീസ് നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ലയില്‍...
കോഴഞ്ചേരി: കോവിഡ്19 വ്യാപകമാകുന്നതിനിടെ വിദേശത്തുനിന്നെത്തിയ യുവാവിന്റെ സഞ്ചാരം അധികൃതരെ അറിയിച്ചയാള്‍ക്കു മര്‍ദനം. അയിരൂര്‍, പ്ലാങ്കമണ്ണിനു സമീപം പൂവന്‍മലയിലാണു സംഭവം.
സ്വീഡനില്‍നിന്നെത്തിയ യുവാവാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അവഗണിച്ചു നാടുനീളെ കറങ്ങിയത്. ഇയാള്‍ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ ഉടമ, വാര്‍ഡംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് വഴി വിവരം ആരോഗ്യ...