കൊച്ചി : എറണാകുളത്ത് 10 പേര്‍ക്ക് കൊറോണ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇവരെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഇറ്റലിയില്‍ നിന്ന് ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ 42 പേരില്‍ 10 പേരെയാണ് കളമശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റിയത്. രോഗലക്ഷണങ്ങളുള്ളവരെയാണ് ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റിയത്. 35 പേര്‍ ആലുവ ജില്ലാ ആശുപത്രിയില്‍. ഇതില്‍ 2 കുട്ടികളും 2 ഗര്‍ഭിണികളുമുണ്ട്. എല്ലാവരുടെയും സ്രവ സാംപിളുകള്‍ പരിശോധനക്കായി ശേഖരിച്ചു
ഇറ്റലിയില്‍ നിന്ന് കൂടുതല്‍ പേര്‍ എത്തിയാല്‍ കളമശ്ശേരി മെഡിക്കല്‍ കോളജിനു പുറമേ ആലുവ, മൂവാറ്റുപുഴ, കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രികള്‍, തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ആലുവ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.