ലോകത്ത് കൊറോണ ബാധിരായവരുടെ എണ്ണം 19.18ലക്ഷം. മരണ സംഖ്യ 1,19,483 ആയി. നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 6.82 ലക്ഷം പേര്‍ കൊവിഡ് ബാധിതരാണ്.
23,604 പേര്‍ അമേരിക്കയില്‍ മാത്രമായി മരണപ്പെട്ടിട്ടുണ്ട്. ഇന്നലെ മാത്രമായി 28,917 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്....
കൊറോണ വൈറസ് ബാധ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ പ്രകീര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളില്‍ രോഗം ബാധിക്കുന്നവരുടെ നിരക്കില്‍ വലിയ രീതിയില്‍ വര്‍ധിക്കുമ്പോഴും കേരളത്തിലെ നിരക്ക് താഴേക്ക് പോകുകയാണ്. ഇത് ശുഭ സൂചനയാണ്. മറ്റു സംസ്ഥാനങ്ങള്‍ക്കു കൂടി ഈ മാതൃക പിന്തുടരാവുന്നതാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഞഋഅഉ അഘടഛ
കൊവിഡ്...
നോയിഡയില്‍ കൊറോണ രോഗവിമുക്തരായ രണ്ട് പേര്‍ക്ക് വീണ്ടും കൊവിഡ് പോസിറ്റീവ്. ഉത്തര്‍പ്രദേശിലെ ജിംസ് (ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ആശുപത്രിയില്‍ രണ്ട് തവണ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായ ഇവരെ വെള്ളായഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഉത്തര്‍ പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലാണ്...
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ പത്തു മണിക്കു രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് പ്രതിരോധത്തിനായുള്ള 21 ദിവസത്തെ ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള തീരുമാനം പ്രധാനമന്ത്രി അറിയിക്കും. ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീളാനാണു സാധ്യത. ചില മേഖലകളില്‍ ഇളവു നല്‍കിയേക്കും. മാര്‍ച്ച് 24നു പ്രഖ്യാപിച്ച ലോക്ഡൗണ്‍...
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രത്യേക വിമാനത്തില്‍ അയക്കുന്നുവെന്ന പ്രചാരണം സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുദമിയെ അറിയിച്ചു. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ എംഡി ഡോ. കെ.പി....
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വന്തം രാജ്യത്തെത്താനുള്ള ആഗ്രഹമുള്ളവര്‍ക്ക് വഴി തെളിയുന്നു. യുഎഇയും കുവൈത്തും ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന മലയാളികളടക്കമുള്ളവര്‍ക്ക് നാട്ടിലെത്താനുള്ള അവസരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള റാപിഡ് റെസ്‌പോണ്‍സ് മെഡിക്കല്‍ സംഘം കുവൈത്തില്‍ എത്തിയതോടെ ഇന്ത്യക്കാരുടെ...