ലോകത്ത് കൊറോണ ബാധിരായവരുടെ എണ്ണം 19.18ലക്ഷം. മരണ സംഖ്യ 1,19,483 ആയി. നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 6.82 ലക്ഷം പേര്‍ കൊവിഡ് ബാധിതരാണ്.
23,604 പേര്‍ അമേരിക്കയില്‍ മാത്രമായി മരണപ്പെട്ടിട്ടുണ്ട്. ഇന്നലെ മാത്രമായി 28,917 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ കൊവിഡ് ബാധിതരായി ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും അമേരിക്കയിലാണ്. 24 മണിക്കൂറിനിടെ 1505 പേരാണ് അമേരിക്കയില്‍ മരിച്ചത്.
എന്നാല്‍ 32,988 പേര്‍ അമേരിക്കയില്‍ രോഗവിമുക്തി നേടിയിട്ടുണ്ട്. അമേരിക്കയില്‍ ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് 7349.
ഗള്‍ഫില്‍ രോഗം ബാധിച്ച് ഇതുവരെ മരിച്ചത് 109 പേരാണ്. സ്‌പെയിനില്‍ 547 പേര്‍ മരിച്ചപ്പോള്‍ ആശങ്കയായി ബ്രിട്ടനിലും മരണനിരക്ക് ഉയരുന്നു. 717 പേരാണ് ബ്രിട്ടനില്‍ ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയില്‍ 566 പേര്‍ കൂടി ഇന്നലെ മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 20,000 കടന്നു.
ലോകത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 4.43 ലക്ഷം കടന്നു. ലോകത്ത് തന്നെ ഏററവും കൂടുതല്‍ കൊറോണ ടെസ്റ്റുകള്‍ നടത്തിയ രാജ്യം അമേരിക്കയാണ്. ഇതും അമേരിക്കയില്‍ സ്ഥിരീകരിച്ച കൊറോണ കേസുകള്‍ കൂടാനുള്ള കാരണമാണ്. അമേരിക്ക(29.38ലക്ഷം), ഇറ്റലി10.5ലക്ഷം, ജര്‍മ്മനി 13.2 ലക്ഷം വീതം ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.
മറ്റ് രാജ്യങ്ങളില്‍ സ്ഥിരീകരിച്ച കേസുകളും മരണനിരക്കും
സ്‌പെയിന്‍ 1.70ലക്ഷം, 17,756
ഇറ്റലി 1.60ലക്ഷം, 20,465
ഫ്രാന്‍സ് 1.37 ലക്ഷം, 14,986
ജര്‍മ്മനി 1.30 ലക്ഷം , 3,194
യുകെ 89,570, 11347
ചൈന 83,213, 3345
ഇറാന്‍ 73,303, 4585
തുര്‍ക്കി 61,049, 1296
ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് അമേരിക്കയിലാണെങ്കില്‍ ഇറ്റലിയാണ് മരണനിരക്കില്‍ മുന്നില്‍.12.7 % ആണ് ഇറ്റലിയുടെ മരണനിരക്ക്. യുകെ(12.5), ബെല്‍ജിയം(12.1), ഫ്രാന്‍സ്(10.8), നെതര്‍ലാന്‍ഡ്‌സ്(10.7), സ്‌പെയിന്‍(10.3), ഇറാന്‍(6.2) ചൈന(4), അമേരിക്ക(4) ജര്‍മ്മനി(2.4) എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളുടെ മരണനിരക്ക്.