കൊറോണ വൈറസ് ബാധ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ പ്രകീര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളില്‍ രോഗം ബാധിക്കുന്നവരുടെ നിരക്കില്‍ വലിയ രീതിയില്‍ വര്‍ധിക്കുമ്പോഴും കേരളത്തിലെ നിരക്ക് താഴേക്ക് പോകുകയാണ്. ഇത് ശുഭ സൂചനയാണ്. മറ്റു സംസ്ഥാനങ്ങള്‍ക്കു കൂടി ഈ മാതൃക പിന്തുടരാവുന്നതാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഞഋഅഉ അഘടഛ
കൊവിഡ് പരിശോധനകള്‍ക്ക് തുരങ്കം വച്ച് കേന്ദ്രം; സെറോളജിക്കല്‍ ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയ്ക്ക് മറിച്ചു നല്‍കി; ഉപദ്രവകരമായ പെരുമാറ്റത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ പാഠം പഠിക്കണമെന്ന് സിപിഐഎം
പൊലീസുകാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ ബിഗ് സല്യൂട്ട്: മന്ത്രി ശൈലജ ടീച്ചര്‍
രാജ്യത്തുടനീളം രണ്ടു ലക്ഷം സാമ്പിളുകള്‍ ആണ് ഇത് വരെ പരിശോധിച്ചത്. അടുത്ത 6 ആഴ്ചത്തേക്ക് പരിശോധനക്ക് വേണ്ട എല്ലാ സംവിധാനങ്ങളും ഇന്ത്യയില്‍ ഉണ്ടെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
ട്രക്കുകള്‍ക്ക് അന്തര്‍സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യാന്‍ തടസമില്ല. സംസ്ഥാനങ്ങള്‍ വേണ്ട ക്രമീകരണം ചെയ്യണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ 24 മണിക്കൂറിനുളില്‍ 796 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വന്‍ തോതില്‍ രോഗം വര്‍ധിച്ച തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി. 2000 ലധികം പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയില്‍ തുടരുന്നത്. തമിഴ്‌നാട്ടില്‍ 1043 പേരും ദില്ലിയില്‍ 1154 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
മധ്യപ്രദേശിലെ ആരോഗ്യ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. 564 പേര്‍ക്കാണ് ഇത് വരെ സംസ്ഥാനത്തു രോഗം ബാധിച്ചത്. ഒരാളുടെ പോലും രോഗം ഭേദമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിലവില്‍ ആരോഗ്യ മന്ത്രി പോലും ഇല്ലാതെ ആണ് പ്രവര്‍ത്തനം നടക്കുന്നത്. പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ ഇനിയും വീഴ്ച തുടര്‍ന്നാല്‍ മഹാരാഷ്ട്രയ്ക്കു സമാനമായ രീതിയില്‍ മരണനിരക്ക് ഉയരാനാണ് സാധ്യത.
ദില്ലിയില്‍ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 43 ആയി. മഹാരാഷ്ട്രയിലെ ഭാട്ടിയ ആശുപത്രിയില്‍ അഞ്ചും പുണെയിലെ റൂബി ഹാള്‍ ആശുപത്രിയില്‍ രണ്ടു മലയാളി നഴ്‌സുമാക്കും കോവിഡ് ബാധിച്ചു. ദില്ലിയിലെ മാക്‌സ് ആശുപത്രിയിലേ ഡോക്ടര്‍മാരടക്കം 150 ജീവനക്കാരെ നീരീക്ഷത്തില്‍ ആക്കി. റാപിഡ് ടെസ്റ്റു കിറ്റുകള്‍ ലഭിക്കാത്തതില്‍ കടുത്ത ആശങ്ക ഉണ്ടെന്നു ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.
ധാരാവിയില്‍ 4 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 47 ആയി. കൊറോണ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്യുഎന്‍ മരുന്നുകള്‍ ഇവിടെ വിതരണം ചെയ്‌തേക്കും. മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര ചൗഹാദ് കൊറോണ സംശയത്തെ തുടര്‍ന്നു നീരീക്ഷണത്തില്‍ ആക്കി.